ഷുഹൈബ് വധക്കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
ഇരുവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.
കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.
അവിനാശ്, നിജില്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇരുവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.
ഇതോടെ ഷുഹൈബ് വധക്കേസില്‍ ഇതുവരെ ഏഴ് പ്രതികള്‍ അറസ്റ്റിലായി.
കഴിഞ്ഞ ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. അറസ്റ്റിലായ എം. വി ആകാശ്, രജിന് രാജ്, എ. ജിതിന്, സി. എസ് ദീപ് ചന്ദ്, ടി. കെ അസ്കര്‍ എന്നിവര്‍ നല്കിയ ജാമ്യ ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.