Sexual Allegation Case: മുകേഷിന്റെയും സിദ്ദിഖിന്റേയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും!
Anticipatory Bail: കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നതെന്നും സിദ്ധിഖ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്
കൊച്ചി: ലൈംഗികാരോപണ കേസിലെ പ്രതികളായ നടന്മാരായ മുകേഷ് സിദ്ദിഖ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖ് വാദിക്കുന്നത്.
മാത്രമല്ല കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നതെന്നും സിദ്ധിഖ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പം പരാതിക്കാരി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലെന്നും സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് പറയുന്നുണ്ട്.
Also Read: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്താനായിട്ടില്ലയെന്നും. നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും സിദ്ദിഖ് പറയുന്നുണ്ട്. മുന്‍ കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാകും വരെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ പ്രധാന ആവശ്യം.
Also Read: ഇന്ന് മുതൽ ഇടവം അടക്കമുള്ള 5 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ, ഭാഗ്യം തിളങ്ങും!
ഇതിനിടയിൽ എം.മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹർജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. ഈ ഹർജിയിൽ ഇന്ന് ഉത്തരവുണ്ടായേക്കും എന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy