കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതിയാണ് അപേക്ഷ തളളിയത്.  കൂട്ടുപ്രതികളുടെ മൊഴികൾ ശക്തമാണെന്നും,ശിവശങ്കറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ പങ്കിനെ പറ്റി പറയുന്നുണ്ട്.  മറ്റ് പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്‍റെ വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read UK Coronavirus Variant: ആശങ്കയില്‍ US, ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും


‌Siva Shankar വിദേശയാത്രകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു കസ്റ്റംസ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്കെതി രെ കോടതിയില്‍ വാദം ഉയര്‍ത്തിയത്. എന്നാൽ‌ യാത്രകളെല്ലാം സ്വന്തം ചിലവിലാണെന്നായിരുന്നു ശിവശങ്കറിന്റെ വാദം.പക്ഷെ യാത്രകൾ എല്ലാം എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗൂഢലക്ഷ്യങ്ങള്‍ പുറത്തു വരാനുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.ശിവശങ്കറിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത കസ്റ്റംസ് മുതിര്‍ന്ന  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ എം ശിവശങ്കര്‍ പദവികള്‍ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കോടതിയില്‍  വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അറിവുണ്ടായിട്ടും ശിവശങ്കര്‍ ഇക്കാര്യം സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചില്ലെന്ന് ഇത് ഗുരുതരമായ കുറ്റമാണെന്നും കസ്റ്റംസും വ്യക്തമാക്കി.


Also Read: സന്നിധാനത്ത് മൂന്ന് പേർക്ക് കോവിഡ്: ശബരിമല മേല്‍ശാന്തി നിരീക്ഷണത്തിൽ പ്രവേശിച്ചു


മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി(Principal Secratary)യെന്ന പദവിയുള്‍പ്പെടെ ദുരുപയോഗം ചെയ്തു. ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും  സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. സ്വപ്ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ ജീവനും ഭീഷണിയാകും. ശിവശങ്കര്‍ ഇപ്പോഴും അന്വേഷണവു മായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ്  സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.അതേസമയം തന്റെ കക്ഷിക്കെതിരെ  ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാൽ ശിവശങ്കറിന്റെ സ്വര്‍ണക്കടത്തിലെ ഇടപെടല്‍ വ്യക്തമാണെന്നു കസ്റ്റംസ്(Customs) കോടതിയില്‍ വാദിച്ചു. 2015 മുതല്‍ ആരോഗ്യപ്രശ്നമുണ്ടെന്നു പറയുന്ന ശിവശങ്കര്‍ പിന്നെ എങ്ങനെയാണ് വിദേശയാത്രകള്‍ നടത്തിയതെന്നും കോടതി ചോദിച്ചു.