കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ രണ്ടാം പ്രതിയെ കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ടാം പ്രതി അനിത കുമാരിയെയാണ് തിങ്കളാഴ്ച വൈകിട്ട് എത്തിച്ച് തെളിവ് എടുപ്പ് നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ച പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിലും തെളിവുകൾ നശിപ്പിച്ച ചിറക്കരയിലെ ഫാം ഹൗസിലും അടക്കം തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച പള്ളിമുക്കിലെ കടയിലും ഓട്ടോ വിളിച്ച സ്ഥലത്തും കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തും തിങ്കളാഴ്ച പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതി അനിത കുമാരി കുട്ടിയെ ഉപേക്ഷിച്ച സ്ഥലവും മാറിനിന്ന് കുട്ടിയെ നിരീക്ഷിച്ച സ്ഥലവും പോലീസിന് കാണിച്ചുകൊടുത്തു. പത്മകുമാറിനെയും അനുപമയേയും വാഹനത്തിൽ നിന്ന് ഇറക്കിയില്ല.


ALSO READ: സിഗരറ്റ് കാറിനടുത്തേക്ക് കൊണ്ടുകൊടുത്തില്ല; ഭിന്നശേഷിക്കാരന്റെ കട ഇടിച്ചു തകർത്ത പ്രതി അറസ്റ്റിൽ


അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്. പ്രതികൾ ഒളിവിൽ കഴിഞ്ഞ തമിഴ്നാട്ടിലെത്തിച്ചും തെളിവെടുപ്പ്  പൂർത്തീകരിച്ചു. ഇതിനിടയിൽ കുട്ടിയുടെ സ്കൂൾ ബാഗ് കത്തിച്ച നിലയിലും പെൻസിൽ ബോക്സ് ദൂരേക്ക് എറിഞ്ഞ നിലയിലും ഫാം ഹൗസിൽ നിന്നും പോലീസ് കണ്ടെടുത്തു. 


തമിഴ്നാട്ടിലേക് രക്ഷപെടാൻ ശ്രമിച്ച പ്രതികൾ യാത്രാമധ്യേ വ്യാജ നമ്പർ പ്ലേറ്റ് കഷണങ്ങളാക്കി ഉപേക്ഷിച്ചതും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പ് നടന്ന ഇടങ്ങളിൽ എല്ലാം ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. കനത്ത പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചു കഴിഞ്ഞു. കേസിൽ തെളിവെടുപ്പ് എല്ലാം പൂർത്തിയായിട്ടുണ്ട്. വ്യാഴാഴ്ച പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.