Snake Bite: വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Snake Bite: എന്തോ കടിച്ചെന്ന് വീട്ടുകാരോട് അഭിനവ് പറഞ്ഞപ്പോൾ എലിയായിരിക്കും എന്നാണ് ആദ്യം അവർ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണോ എന്ന സംശയം വീട്ടുകാർക്ക് ഉണ്ടായത്.
തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ്. അഭിനവ് സുനിൽ എന്ന പത്താം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചു കൊണ്ടിന്നപ്പോഴാണ് അഭിനവിനെ എന്തോ ജീവി കടിച്ചതായി സംശയം തോന്നിയത്.
Also Read: കേരളത്തിലെ 9606 വ്യാജ മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്
ഉടൻതന്നെ അഭിനവ് അച്ഛനോട് എന്തോ ജീവി കടിച്ചതായി പറയുകയും ഉടൻ തന്നെ സുനിലിൻ്റെ ഓട്ടോയിൽ ഇവർ സമീപ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നേടുകയും ചെയ്തിരുന്നു. തുടർന്ന് സ്ഥിതി വഷളായപ്പോഴാണ് അഭിനവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ സ്ഥിതി മോശമാണെന്ന് മനസിലാക്കിയ ഡോക്‌ടർമാർ എത്രയും പെട്ടെന്ന് അഭിനവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അഭിനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുകാർ കരുതിയത് ഏലിയാകാം കടിച്ചത് എന്നാണ് എന്നാൽ പിന്നീടാണ് പാമ്പ് കടിയേറ്റതാണോ എന്ന സംശയം വീട്ടുകാർക്ക് ഉണ്ടായത്.
Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും ഹൻസ് രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!
ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനിൽ മുകുന്ദറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സംഭവമറിഞ്ഞ നാട്ടുകാർ പോലീസിനേയും വനം വകുപ്പിനെയും വിവരമറിയിക്കുകയും വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയിലെ ഒരു കവറിൽ നിന്നും പാമ്പിനെ കണ്ടെടുക്കുകയുമുണ്ടായി. വീട്ടിനുള്ളിൽ തടികൾ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിൽ ഇനിയും പാമ്പുണ്ടോ എന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുകയുമുണ്ടായി.
സമരം പിൻവലിച്ച് ഡോക്ടർമാർ; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും
തിരുവനന്തപുരം: Doctors strike on Doctor vandana death: ഡോ. വന്ദനയുടെ ദാരുണമായ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു. എങ്കിലും വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. ഉന്നത തല യോഗത്തിൽ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങൾ സംബന്ധിച്ചുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുമായി ഇന്നലെ ഡോക്‌ടർമാരുടെ സംഘടനാങ്കൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഈ തീരുമാനം.
Also Read: Budhaditya Rajayoga: ബുധാദിത്യ രാജയോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
അതേസമയം തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച തീരുമാനങ്ങൾ പൂർണമായും ഉറപ്പാക്കുന്നതു വരെ വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുന്നതാണെന്നും കെജിഎംഒഎ അറിയിച്ചിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്ക് ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. ഹൈക്കോടതിയുടെ നിർദേശങ്ങൾ കണക്കിലെടുത്താകും ഓർഡിനൻസ് പുറത്തിറക്കുക എന്നാണ് റിപ്പോർട്ട്. വിഷയത്തിൽ ആരോഗ്യ സർവകലാശാലയുടെ അഭിപ്രായവും തേടുമെന്നും സൂചനയുണ്ട്. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കുമെന്നും. നിശ്ചിത സമയത്തിനുള്ളിൽ ആക്രമണ കേസുകളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും. ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് തങ്ങൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ നിയമത്തിന് വന്ദനയുടെ പേര് നൽകണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി നൂഹു ആവശ്യപ്പെടുകയുമുണ്ടായി. മാത്രമല്ല ആ നിയമം വന്ദനയുടെ പേരിൽ കേരളം എന്നും ഓർത്തിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുമുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചാണ് കഴിഞ്ഞ ദിവസം ഡോക്‌ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്. സംസ്ക്കാരം ഇന്നലെ കോട്ടയത്തെ വീട്ടുവളപ്പിൽ നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...