Surya Budh Yuti: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിചക്രം മാറുന്നു. അതിലൂടെ ധാരാളം മംഗളകരമായ യോഗങ്ങള്‍ ഉണ്ടാകും. എല്ലാ രാശിക്കാരിലും ഇതിന്റെ പ്രഭാവം കാണാൻ കഴിയും.
Budhaditya Yoga: ഇടവം രാശിയില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. ജ്യോതിഷത്തില്‍ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തില്‍ ഈ യോഗമുള്ള വ്യക്തി രാജാവിനെപ്പോലെ ജീവിക്കുമെന്നാണ് പറയുന്നത്. ഇവര്‍ക്ക് ധാരാളം സമ്പത്തും സന്തോഷവും ലഭിക്കും.
മെയ് 15ന് സൂര്യന് ഇടവം രാശിയിലേക്ക് പ്രവേശിക്കും ശേഷം ജൂണ്‍ ഏഴിന് ബുധനും ഇടവം രാശിയില്‍ സംക്രമിക്കും. ഇതുമൂലം ഇടവ രാശിയില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗം മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നൽകും. ഇവര്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
ഇടവം (Taurus): ബുധാദിത്യ രാജയോഗത്തിലൂടെ ഇടവ രാശിക്കാര്‍ക്ക് വൻ നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. തൊഴില്‍ രംഗത്ത് പുരോഗതിക്കുള്ള പുതിയ അവസരങ്ങള്‍ രൂപപ്പെടും. മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാകും, വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യത, പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, വ്യക്തിത്വം മെച്ചപ്പെടും. അവിവാഹിതര്‍ക്ക് പുതിയ ബന്ധം ലഭിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ക്ക് സൂര്യ-ബുധ സംയോജനത്തില്‍ നിന്നും ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള നല്ല സമയമാണ്. തൊഴില്‍ അല്ലെങ്കില്‍ ബിസിനസ്സ് രംഗത്ത് പുരോഗതിക്ക് അവസരം. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കും. രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയം.
കര്‍ക്കിടകം (Cancer): ഈ രാശിക്കാര്‍ക്കും ബുധാദിത്യ രാജയോഗത്തിന്റെ നല്ല ഗുണങ്ങൾ ലഭിക്കും. ഈ സമയത്ത് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളും ലഭ്യമാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ഉണ്ടാകാനുള്ളഉയര്ന്ന സാധ്യത. ജോലിയില്‍ വിജയത്തിന്റെ സൂചനകളുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളുമുണ്ട്, സമൂഹത്തില്‍ ബഹുമാനം വർധിക്കും, കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)