Fake mobile connections: കേരളത്തിലെ 9606 വ്യാജ മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

DoT disconnects 9606 fake mobile connections in Kerala: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ASTR എന്ന സംവിധാനമാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 09:18 PM IST
  • ടെലികോം സിം വരിക്കാരെ പരിശോധിച്ചതിന് ശേഷമാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഈ നടപടി സ്വീകരിച്ചത്.
  • സംസ്ഥാനത്തെ എല്ലാ ടെലികോം സേവന ദാതാക്കളുടെയും സംയോജിത വരിക്കാരുടെ ഡാറ്റാ ബേസ് ASTR മുഖേന വിശകലനം ചെയ്തു.
  • വിൽപ്പന ഏജന്റുമാരായ ‘പോയിന്റ് ഓഫ് സെയിൽസ്’ (പി ഒ എസ്) സിം വിൽപ്പനക്കാരെയും സേവന ദാതാക്കൾ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
Fake mobile connections: കേരളത്തിലെ 9606 വ്യാജ മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9606 വ്യാജ മൊബൈൽ കണക്ഷനുകൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വിച്ഛേദിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ചോ, മറ്റ് വഞ്ചനാപരമായ രീതികളിലോ കൈവശപ്പെടുത്തിയതായി കണ്ടെത്തിയ മൊബൈൽ കണക്ഷനുകളാണ് വിച്ഛേദിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ASTR എന്ന മുഖം തിരിച്ചറിയൽ സംവിധാനം വഴി, സംസ്ഥാനത്തെ ടെലികോം സിം വരിക്കാരെ പരിശോധിച്ചതിന് ശേഷമാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഈ നടപടി സ്വീകരിച്ചത്. 

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വ്യാജവും വിശ്വാസ്യത ഇല്ലാത്തതുമായ മൊബൈൽ കണക്ഷനുകൾ വിശകലനം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഈ സംവിധാനം മുഖേന ഉപഭോക്താക്കളുടെ ഫോട്ടോകൾ പരിശോധിക്കുകയും, മറ്റുള്ളവയുമായി താരതമ്യം ചെയ്യുകയും ചെയ്യുമ്പോൾ ഒരേ ഫോട്ടോ തന്നെ ഒന്നിൽ കൂടുതൽ അപേക്ഷകൾക്കൊപ്പം/വരിക്കാർക്കൊപ്പം ഒത്തുവന്നതോടെയാണ് അനധികൃത കണക്ഷനുകൾ കണ്ടെത്തിയത്. 

ALSO READ: CBSE 10, 12 ക്ലാസുകളിലെ റിസള്‍ട്ട് എപ്പോള്‍ പുറത്തുവരും? പരീക്ഷാഫലം എങ്ങിനെ ഡൗൺലോഡ് ചെയ്യാം
 
ബോണഫൈഡ് അല്ലാത്ത മൊബൈൽ കണക്ഷനുകൾ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ എല്ലാ ടെലികോം സേവന ദാതാക്കളുടെയും സംയോജിത വരിക്കാരുടെ ഡാറ്റാ ബേസ് ASTR മുഖേന വിശകലനം ചെയ്തു. അങ്ങനെ കണ്ടെത്തിയ സംശയാസ്പദമായ 11,462 കണക്ഷനുകൾ, ബന്ധപ്പെട്ട ടെലികോം ഓപ്പറേറ്റർമാർ സൂക്ഷ്മ പരിശോധന നടത്തുകയും, 9606 കണക്ഷനുകൾക്ക് വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടെന്നും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിച്ഛേദിക്കുകയും ചെയ്തു. 

ഇത്തരം വിശകലനത്തിന്റെ അടിസ്ഥാനത്തിൽ നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിൽപ്പന ഏജന്റുമാരായ ‘പോയിന്റ് ഓഫ് സെയിൽസ്’ (പി ഒ എസ്) സിം വിൽപ്പനക്കാരെയും സേവന ദാതാക്കൾ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനും കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുമായി സേവന ദാതാക്കൾ പൊലീസിന് പരാതികൾ നൽകിയിട്ടുണ്ട്. കേരളത്തിലെ സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യാജ മൊബൈൽ കണക്ഷനുകൾ ഉപയോഗിക്കുന്നത് തടയാൻ ഈ നടപടികൾ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News