കോട്ടയം: ട്രെയിനിൽ വച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ​ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയിക്കുന്നുവെന്നാണ് പറയുന്നത്. ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോ​ഗിയിലെ യാത്രക്കാരനാണ് ഏറ്റുമാനൂരിൽ വച്ച് പാമ്പ് കടിയേറ്റതായി പറഞ്ഞത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവാണ് പാമ്പ് കടിയേറ്റതായി പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷം, ഏഴാം നമ്പർ ബോ​ഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രെയിൻ യാത്ര തുടർന്നു. ബോ​ഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. എന്നാൽ, തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാരനെ കടിച്ചത് എലിയായിരിക്കാമെന്നാണ് റെയിൽവേ പോലീസ് ഉദ്യോ​ഗസ്ഥർ സംശയിക്കുന്നത്.


ALSO READ: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു


ടിടിഇക്കുനേരെ വീണ്ടും ആക്രമണം; ആക്രമണം ജനശതാബ്ദി എക്സ്പ്രസില്‍


കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയ്ക്കു നേരെ ഭിക്ഷക്കാരന്‍റെ ആക്രമണം. മുഖത്ത് അടിയേറ്റതിനെ തുടർന്ന് ടിടിഇ ജയ്സൻ തോമസിന് കണ്ണിന് പരിക്കേറ്റു. ടിടിഇയെ ആക്രമിച്ച ഭിക്ഷക്കാരനെ തടയാന്‍ ശ്രമിച്ച കാറ്ററിങ് തൊഴിലാളികളെ തള്ളിയിട്ട് അക്രമി രക്ഷപ്പെട്ടു. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയ ഇയാൾ ആദ്യം യാത്രക്കാരോടും കച്ചവടക്കാരോടും പ്രശ്നം ഉണ്ടാക്കി.


ഇതിന് പിന്നാലെയാണ് ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ടിടിഇ എത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ ടിടിഇയെ ആക്രമിക്കുകയായിരുന്നു. ‌ഭിക്ഷക്കാരന്‍ വീണ്ടും ട്രെയിനിലേക്ക് കയറുന്നത് തടഞ്ഞപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് ടിടിഇ പറഞ്ഞു. ട്രെയിന്‍ പുറപ്പെട്ട ഉടനാണ് ആക്രമണമുണ്ടായത്.


ഭിക്ഷക്കാരനെ തടഞ്ഞതോടെ ആദ്യം ഇയാള്‍ ട്രെയിനില്‍ തുപ്പുകയും പിന്നെ കയ്യേറ്റം ചെയ്യാനും കണ്ണിന് പരിക്കേൽപ്പിക്കാനും ശ്രമിച്ചെന്നും ടിടിഇ പറഞ്ഞു. ട്രെയിൻ കൊച്ചിയിലെത്തിയപ്പോൾ ടിടിഇ ഡ്യൂട്ടി അവസാനിപ്പിച്ച്‌ ചികിത്സ തേടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.