Ernakulam Accident: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു

Ernakulam Scooter Rider Death: എസ് എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് വടം കെട്ടിയിരുന്നത്. മനോജ് വണ്ടിയുമായി വരുന്നത് കണ്ട് പോലീസുകാർ കൈ കാണിച്ചിരുന്നുവെന്നും, എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 15, 2024, 12:42 PM IST
  • ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ എത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് കൊച്ചിയിലെത്തിയത്.
  • തൃശ്ശൂരിലും, തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടിയിൽ മോദി പങ്കെടുക്കും. രാവിലെ 11 മണിക്ക് കുന്നംകുളത്താണ് ആദ്യ പൊതുയോഗം.
Ernakulam Accident: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു

കൊച്ചി: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരങ്ങി ഒരാൾ മരിച്ചു. റോഡിലൂടെ സ്കൂട്ടറിൽ പോകുന്ന വഴിയാണ് റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യാത്രികൻ മരിച്ചത്. വടുതല സ്വദേശി മനോജാണ് അപകടത്തിൽ പെട്ടു മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ വളഞ്ഞമ്പലത്തിൽ വച്ചാണ് അപകടം ഉണ്ടായത്.

എസ് എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് വടം കെട്ടിയിരുന്നത്. മനോജ് വണ്ടിയുമായി വരുന്നത് കണ്ട് പോലീസുകാർ കൈ കാണിച്ചിരുന്നുവെന്നും, എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. പോലീസുകാർ ഉടനെ തന്നെ മനോജ് ഉണ്ണിയെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ മനോജ് മരിക്കുകയായിരുന്നു. രാത്രി ഒന്നരയോടെയാണ് മരണം.

ALSO READ: ഇറാൻ ചരക്കുകപ്പലിൽ അകപ്പെട്ട മലയാളികളെ തിരികെയെത്തിക്കണം; എസ്.ജയശങ്കറിന് മുഖ്യമന്ത്രിയുടെ കത്ത്

 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ എത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് കൊച്ചിയിലെത്തിയത്.  തൃശ്ശൂരിലും, തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടിയിൽ മോദി പങ്കെടുക്കും. രാവിലെ 11 മണിക്ക് കുന്നംകുളത്താണ് ആദ്യ പൊതുയോഗം.

 തൃശ്ശൂർ, ആലത്തൂര്,  പാലക്കാട് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രധാനമന്ത്രി വോട്ട് തേടും. ഇതിനുശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് എത്തും. തിരുവനന്തപുരം കാട്ടാക്കടയിലെ ക്രിസ്ത്യൻ കോളേജ് മൈതാനത്തിലാണ് മോദി പ്രസംഗം നടത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News