തിരുവനന്തപുരം: പി ജെ ജോസഫിന്റെ മകൻ ഐടി  പ്രൊഫഷണല്‍ സംഘടനയിലൂടെ കേരളാ കോൺഗ്രസിന്റെ നേതൃനിരയിൽ പിടിമുറുക്കുന്നു. നിലവിൽ പാർട്ടിയുടെ ഹൈപ്പവർ കമ്മറ്റിയംഗമാണ്.  കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കേരള ഐടി ആന്‍ഡ്  പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായാണ് അപു ജോണ്‍ ജോസഫ് പാർട്ടിയുടെ നേതൃനിരയിൽ സജീവമാകാനൊരുങ്ങുന്നത്.  ആധുനിക യുഗത്തില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, പ്രൊഫഷണലുകളെയും ജോലിക്കാരെയും പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുക, പാര്‍ട്ടിയെ ഡിജിറ്റൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘടനയ്ക്കുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ  ആഭ്യന്തര കലഹം രൂക്ഷമാണ്. മോൻസ് ജോസഫ് പോലും പിജെയുമായി ഉടക്കിനിൽക്കുന്നു. മകനെ കൊണ്ടുവരാനുള്ള ജോസഫിന്റെ നീക്കങ്ങളിലെ അതൃപ്തിയാണ് പിജെയിൽ നിന്ന് മോൻസിനെ അകറ്റി നിർത്തിയിട്ടുള്ളത്. അതിനിടെ പാർട്ടിക്കുള്ളിൽ കുറുമുന്നണിയുണ്ടാക്കി ചില നേതാക്കൾ മറുകണ്ടം ചാടാനുള്ള പദ്ധതികളും തയാറാക്കുകയാണ്.

Read Also: തൃക്കാക്കരയിൽ പെൺകുട്ടികൾക്ക് നേരെ അസഭ്യവർഷം  


ഈ സാഹചര്യത്തിൽ യുത്ത് ഫ്രണ്ട് അടക്കമുള്ള യുവജന സംഘടനയിലൂടെ മകനെ പാർട്ടി തലപ്പത്ത് കൊണ്ടുവരിക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ സംഘടനയുണ്ടാക്കി  മകനെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ പി ജെ ജോസഫ് കരുക്കൾ നീക്കിയതും  കേരള ഐ.റ്റി. ആന്‍ഡ്  പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതും. 


പിജെ ജോസഫിന്റെ മകൻ അപു ജോണ്‍ ജോസഫ് നേതൃത്വം നൽകുന്ന സംഘടനയിൽ  ജെയ്‌സ് ജോണ്‍ വെട്ടിയാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, ഓഫീസ് ചാര്‍ജ്) ജോബിന്‍ എസ്.കൊട്ടാരം, ജയ്‌സണ്‍ ഓലിക്കല്‍ (പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍), മാത്യു പുല്യാട്ടേല്‍ തരകന്‍, ജോസഫ് മാത്യു (സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്റര്‍മാര്‍), ഷൈജു കോശി (സംഘടനാ ചുമതലയുള്ള കോര്‍ഡിനേറ്റര്‍), സാജന്‍ തോമസ്, ഡോ. അമല്‍ ടോം ജോസ് (മീഡിയാ കോര്‍ഡിനേറ്റര്‍മാര്‍), സിജു നെടിയത്ത് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികൾ. 

Read Also: 'ഇതുവരെ പിടികൂടിയത് 367 കിലോഗ്രാം വൃത്തിഹീനമായ മാംസം'; ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വീണാ ജോർജ്


തൃക്കാക്കര തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി രംഗത്തിറങ്ങാനാണ് കേരള ഐടി ആന്‍ഡ്  പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. അയ്യായിരം പ്രൊഫഷണലുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 23 ന് എറണാകുളത്തുവച്ച്  വിശാല കണ്‍വന്‍ഷന്‍ നടത്തുവാൻ കോട്ടയത്ത് ചേർന്ന സംഘടനാ രൂപീകരണയോഗം തീരുമാനിച്ചു.  


യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാതോമസിന്റെ വിജയം ഉറപ്പിക്കുവാനായി പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ മെയ് 26 ന് തൃക്കാക്കരയില്‍  വച്ച് സംഘടിപ്പിക്കുവാനും, സ്‌ക്വാഡുകള്‍ രൂപവൽക്കരിച്ച്  ഭവന സന്ദര്‍ശനം  സംഘടിപ്പിക്കുവാനും ഐടി ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ