ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തി; ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും
ന്യൂഡല്‍ഹി അന്താരാഷ്ട്രവിമാനത്തിലെത്തിച്ച മൃതദേഹം വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധനരനും ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡര്‍ റോണി യദീദയും ചേർന്ന് ഏറ്റുവാങ്ങുകയായിരുന്നു.
ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു.
ന്യൂഡല്‍ഹി അന്താരാഷ്ട്രവിമാനത്തിലെത്തിച്ച മൃതദേഹം (Soumya Santhosh) വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധനരനും ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡര്‍ റോണി യദീദയും ചേർന്ന് ഏറ്റുവാങ്ങുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും.
Also Read: അറബിക്കടലിൽ 'ടൗട്ടെ' രൂപപ്പെട്ടു; 5 ജില്ലകളിൽ Red Alert
ചൊവ്വാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ഏതാണ്ട് ആറുമണിയോടെ അഷ്കലോണിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. നാട്ടിൽ ഭർത്താവിനോട് വീഡിയോ കോൾ വിളിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ സുരക്ഷ കേന്ദ്രത്തിലേക്ക് മാറാനും യുവതിക്ക് സാധിച്ചില്ല.
അതിന് ശേഷം അവിടെയുള്ള ബന്ധുവാണ് മരണവിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചത്. അപകടം അറിഞ്ഞ ഉടന്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഇടപെട്ടിരുന്നു. നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നാം ദിവസം ഇന്ത്യന്‍ അധികൃതര്‍ക്ക് ഇസ്രയേല്‍ ഭരണകൂടം സൗമ്യയുടെ മൃതദേഹം കൈമാറുകയും ചെയ്തു.
Also Read: ശനിദോഷം നീങ്ങാൻ ശനിയാഴ്ച ഈ രീതിയിൽ വ്രതമെടുക്കുന്നത് ഉത്തമം
നഴ്‌സായ സൗമ്യ 7 വർഷമായി ഇസ്രയേലിൽ കെയർ ടേക്കർ ജോലി ചെയ്തു വരികയായിരുന്നു. സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന അഷ്കലോണിലെ താമസസ്ഥലത്ത് ഹമാസിന്റെ തുടരെയുള്ള ഷെല്ലുകൾ പതിക്കുകയും നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം ചിന്നി ചിതറുകയും ആയിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും മരിച്ചുവെന്നാണ് റിപ്പോർട്ട്.
സൗമ്യ ഒടുവിൽ നാട്ടിൽ വന്നത് 2 വർഷം മുൻപാണ്. അഡോൺ ഏക മകനാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻ മെംബർമാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...