SMA Medicine : സ്പൈനൽ മസ്കുലർ അട്രോഫി മരുന്ന്; ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് നൽകി
അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് (SMA Medicine) 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്.
Thiruvananthapuram : സ്പൈനൽ മസ്കുലർ അട്രോഫി (Spinal Muscular Atrophy) എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി ചെയ്യാനുള്ള തീരുവയിൽ ഇളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
ഇതിന് മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യം കത്തിൽ ഓർമ്മിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി കത്ത് നൽകിയിരിക്കുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് (SMA Medicine) 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്.
ALSO READ: മലയാളികൾ അങ്ങനെയാ, അപൂർവ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സക്കായി ധനസമാഹരണം 18 കോടി തികഞ്ഞു
മലയാളികൾ ഒറ്റക്കെട്ടായി ഒരു മനസ്സോടെ കൈക്കോർത്താണ് അപൂർവ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മുഹമ്മിദിന്റെ ചികിത്സക്കുള്ള ധനസമാഹരണം നടത്തിയത്. മാധ്യമ വാർത്തയെ തുടർന്ന് സോഷ്യൽ മീഡിൽ (Social Media) കുഞ്ഞിന്റെ ദുരവസ്ഥ ചർച്ചയായപ്പോൾ എല്ലാവരും തങ്ങളാൽ കഴിയുന്ന സാഹയം ആ കുടുംബത്തിനെത്തിച്ച് നൽകുകയായിരുന്നു.
കുഞ്ഞിന്റെ ചികിത്സക്കായുള്ള പണം ലഭിച്ചുയെന്നും ഇനി ആരും പണം അയക്കേണ്ടയെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചുച്ചിരുന്നു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. മുഹമ്മദിന്റെ സഹോദരി അഫ്രക്കും നേരത്തെ ഈ രോഗം സ്ഥരീകരിച്ചിരുന്നു. രോഗം ബാധിച്ചതിന് ശേഷം നാടക്കനാവത്ത അവസ്ഥയാണ്. വിദേശത്ത് നിന്ന് മരുന്ന നാട്ടിലെത്തിക്കാൻ ഏകദേശം 18 കോടിയോളം ചിലവ് വരും.
ഈ തുക സമഹരിക്കനാകാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായകമായത് കേരളത്തിലെ മാധ്യമങ്ങളുടെ വാർത്തയായിരുന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സോഷ്യൽ മീഡിയിൽ ക്യാമ്പയിനാകുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിലാണ് കുഞ്ഞിന്റെ ചികിത്സക്കാവശ്യമായ 18 കോടിയാണ് മലയാളികൾ സമാഹരിച്ചത്. ഒന്നാം ദിനം തന്നെ ഏകദേശം 14 കോടിയോളം രൂപ സമാഹരിക്കാൻ സാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA