മാതൃഭാഷയോട് അനുഭാവമില്ലാത്ത ഇന്ത്യയിലെ ഒരേ ഒരു വിഭാഗം മലയാളികളാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിലാക്കണമെന്ന് അദ്ദേഹം പറയുന്നു. 


കേരളത്തിലെ ഉത്തരവാദപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും മലയാളത്തിന് പ്രാധാന്യം നല്‍കിയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. 


ചെറിയ കോടതികളിലെങ്കിലും വാദപ്രതിവാദങ്ങളും വിധിപറയലും പൂര്‍ണ്ണമായും മലയാളത്തിലാക്കണമെന്നും അദ്ദേഹം പറയുന്നു. 


ഇംഗ്ലീഷും ഹിന്ദിയും പഠിക്കാന്‍ എന്നു൦ ആവേശം കാട്ടിയിട്ടുള്ള മലയാളികളുടെ ഹൃദയവിശാലത പരാധീനതയാക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.