തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എസ്എസ്എൽസി കാലമാണ്. മാർച്ച് 4 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. നിലവിലുള്ള കണക്ക് പ്രകാരം നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് (4,27,105) വിദ്യാർത്ഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.  റഗുലർ വിഭാഗത്തിൽ 4,27,105 പേരും പ്രൈവറ്റ് വിഭാഗത്തിൽ 118 പേരുമാണ് പരീക്ഷ എഴുതുന്നത്. 2,17,525 ആൺകുട്ടികളും, 2,09,580 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുക. മലയാളം മീഡിയത്തിൽ 1,67,772, ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135 പേരും പരീക്ഷ എഴുതും.  ഗൾഫ് മേഖലയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ 536 ഉം ലക്ഷദ്വീപിൽ പരീക്ഷ എഴുതുന്നത് ഇരുന്നൂറ്റി എൺപത്തിയഞ്ച് വിദ്യാർത്ഥികളുമാണ്.  

 

ഹയർ സെക്കണ്ടറി പരീക്ഷ

 

 2024 മാർച്ച് 1 മുതൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ആരംഭിക്കും.  26  വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷ  ക്രമീകരിച്ചിട്ടുള്ളത്. ഒന്നാം വർഷം പരീക്ഷ എഴുതുന്നത്  4,14,159 വിദ്യാർഥികളും രണ്ടാം വർഷം പരീക്ഷ എഴുതുന്നത് 4,41,213 വിദ്യാർത്ഥികളുമാണ്. ഒന്നും രണ്ടും വർഷങ്ങളിലായി ആകെ എട്ട് ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ്റി എഴുപത്തി രണ്ട് (8,55,372) വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 

 

വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ

 

2024 മാർച്ച് 1 മുതൽ 26 വരെയാണ് വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പൊതു പരീക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ഇനി പറയുന്നു. രണ്ടാം വർഷ എൻ.എസ്.ക്യു.എഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2024 ഫെബ്രുവരി 29 വരെയായിരിക്കും. പരീക്ഷയുടെ ടൈം ടേബിൾ ചുവടെ ചേ‍‍ർക്കുന്നു

 

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നത്. മാർച്ച് നാലിന് ആദ്യം നടക്കുന്നത് മലയാളം- പാർട്ട്-1, തമിഴ്, കന്നട, ഉറുദ്ദു, ഗുജറാത്തി, സംസ്കൃതം, അറബിക് എന്നിങ്ങനെയുള്ള ഭാഷാ വിഷയങ്ങളാണ്. 6-ന് ഇംഗ്ശീഷും, 11- ഗണിത ശാസ്ത്രവുമാണ് വിഷയങ്ങൾ. 13-ന് മലയാളം സെക്കന്റ്, 15-ന് ഫിസിക്സും( ഊർജതന്ത്രം) നടക്കും. 18-ന് ഹിന്ദി /ജനറൽ നോളഡ്ജ്, 20-ന് കെമിസ്ട്രി, 22-ന് ബയോളജി, 25-ന് സോഷ്യൽ സയൻസുമാണ് വിഷയങ്ങൾ. രാവിലെ 9.3-നാണ് എല്ലാ ദിവസവും പരീക്ഷകൾ ആരംഭിക്കുന്നത്. വിഷയത്തിൻറെ ദൈർഘ്യം അനുസരിച്ച് ചിലത് 11.15 നും ചിലത് 12.15നുമാണ് അവസാനിക്കുന്നത്. അതായത് ഏറ്റവും കൂടിയ സമയം 9.30 മുതൽ 12.15 വരെയാണ്.

 

പരീക്ഷാ ഫലം

 

എസ്എസ്എൽസി പരീക്ഷ ഫലങ്ങൾ ‌2024 മെയ് മാസത്തോട് കൂടി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. തീയ്യതികൾ സംബന്ധിച്ച് ചില വ്യക്തത ഇനിയും വരാനുണ്ട്. ഒാരോ വിഷയങ്ങൾക്കും മാർക്ക് കണക്കാക്കുന്ന വിധം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.