കേരള എസ്എസ്എൽസി സേ (സേവ് എ ഇയർ) പരീക്ഷ ടൈംടേബിൾ പുറത്തിറക്കി. മെയ് 28 മുതൽ ജൂൺ 6 വരെയാണ് സേ പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് പരീക്ഷയെഴുതാം. 

 

മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്‌ടപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് സേവ് എ ഇയർ (സേ) പരീക്ഷ നടത്തുന്നത്. പരമാവധി 3 പേപ്പറുകൾക്ക് വരെ കുറഞ്ഞത് D+ ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് 'സേ' പരീക്ഷ എഴുതാവുന്നതാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ്  പരീക്ഷ നടത്തുന്നത്. 

 


 

കേരള എസ്എസ്എൽസി 2024 സേ പരീക്ഷാ ടൈംടേബിൾ

 

ഒന്നാം ഭാഷ - പാർട്ട് 1 - മെയ് 28ന് രാവിലെ 9.45 മുതൽ 11.30 വരെ 

ഭൗതികശാസ്ത്രം - മെയ് 28ന് ഉച്ചയ്ക്ക് 1.45 മുതൽ 3.30 വരെ

ഗണിതം - മെയ് 29ന് രാവിലെ 9.45 മുതൽ 11.30 വരെ

ഒന്നാം ഭാഷ - ഭാഗം 2 - മെയ് 29ന് ഉച്ചയ്ക്ക് 1.45 മുതൽ 3.30 വരെ

ഇംഗ്ലീഷ് - മെയ് 30ന് രാവിലെ 9.45 മുതൽ 11.30 വരെ

ജീവശാസ്ത്രം -  മെയ് 30ന് ഉച്ചയ്ക്ക് 1.45 മുതൽ 3.30 വരെ

രസതന്ത്രം - ജൂൺ 3ന് രാവിലെ 9.45 മുതൽ 11.30 വരെ

ഐ.ടി - ജൂൺ 3ന് ഉച്ചയ്ക്ക് 1.45 മുതൽ 3.30 വരെ

സാമൂഹിക ശാസ്ത്രം - ജൂൺ 4ന് രാവിലെ 9.45 മുതൽ 11.30 വരെ

ഹിന്ദി / പൊതുവിജ്ഞാനം - ജൂൺ 4ന് ഉച്ചയ്ക്ക് 1.45 മുതൽ 3.30 വരെ

 

'സേ' പരീക്ഷ എഴുതുന്നതിനുള്ള മാനദണ്ഡങ്ങൾ

 

1. 2024 മാർച്ചിൽ റഗുലർ വിഭാഗത്തിൽ (SGC, ARC, CCC RAC) പരീക്ഷ എഴുതി പരമാവധി മൂന്ന് വിഷയങ്ങൾക്ക് കുറഞ്ഞത് ഡി+ ഗ്രേഡ് എങ്കിലും ലഭിക്കാത്തതുമൂലം ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്‌ടപ്പെട്ടവർക്ക് സേവ് എ ഇയർ ("സേ") പരീക്ഷ എഴുതുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്.

 

2. പ്രസ്‌തുത പരീക്ഷയിൽ പരമാവധി മൂന്ന് പേപ്പറുകൾക്കു ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഹാജരാകുവാൻ സാധിക്കാതെ വന്ന റഗുലർ വിദ്യാർത്ഥികൾക്കും 'സേ' പരീക്ഷ എഴുതാവുന്നതാണ്.

 

3. ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും 'സേ' പരീക്ഷ നടത്തുന്നത്. വിദ്യാർത്ഥി പരീക്ഷ എഴുതിയ സെൻ്ററിൽ അപേക്ഷ നൽകിയാൽ മതിയാകും.

 

4. SGC വിഭാഗത്തിന് ഐ.റ്റി പരീക്ഷയിൽ, തിയറിയും, പ്രാക്‌ടിക്കലും ചേർത്തായിരിക്കും 'സേ' പരീക്ഷ നടത്തുന്നത്. ഇവർക്ക് ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒരു പരീക്ഷാ സെന്റർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇത് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രത്യേകം അറിയിക്കുന്നതാണ്.

 

5. 2024 മാർച്ചിലെ എസ്എസ്എൽസി പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടർ പ്രിന്റൗട്ട് ഉപയോഗിച്ച് 'സേ' പരീക്ഷയ്ക്ക് അപേക്ഷ നൽകാവുന്നതാണ്.

 

6. ഗൾഫ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂൾ, ദുബായ് പരീക്ഷാ കേന്ദ്രം ആയിരിക്കും.

 

7. 'സേ' പരീക്ഷയ്ക്ക് പുനർ മൂല്യനിർണ്ണയം അനുവദിക്കുന്നതല്ല.

 

8. മാർച്ചിൽ നടന്ന പൊതു പരീക്ഷയ്ക്ക് പരീക്ഷാർത്ഥിത്വം ക്യാൻസൽ ചെയ്തവർക്ക് 'സേ' പരീക്ഷയ്ക്കിരിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.

 

9. കൂടാതെ 2024 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങൾ എന്നിവരുടെ മരണം എന്നീ കാരണങ്ങളാൽ പരീക്ഷ എഴുതാനോ പൂർത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കിൽ ഇവർക്ക് മൂന്നിൽ കൂടുതൽ പേപ്പറുകൾ പരീക്ഷ എഴുതുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി വില്ലേജ് ഓഫീസർ / സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട് രേഖകൾ പരിശോധിച്ച് പരീക്ഷാർത്ഥിയെ മൂന്നിൽ കൂടുതൽ പേപ്പറുകൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യിക്കേണ്ടതാണ്.

 

10. 'സേ' പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 100/- രൂപ നിരക്കിൽ ഫീസ് ഈടാക്കുന്നതാണ്.

 

11. 'സേ' പരീക്ഷയ്ക്ക് അപേക്ഷിച്ചവരിലാരെങ്കിലും പുനർമൂല്യനിർണ്ണയത്തിൽ ഉപരിപഠനത്തിനർഹത നേടിയതായിക്കണ്ടാൽ 'സേ' പരീക്ഷാഫലം

പരിഗണിക്കുന്നതല്ല.

 

12. IED വിദ്യാർത്ഥികൾക്ക് 2024 മാർച്ചിലെ പരീക്ഷയ്ക്ക് ലഭിച്ച ആനുകൂല്യം 'സേ' പരീക്ഷയ്ക്കും ലഭിക്കുന്നതാണ്. ഇതിനായി ഡി.ജി.ഇ-യിൽ നിന്നും ലഭിച്ച ഉത്തരവിന്റെ കോപ്പി കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.