തിരുവനന്തപുരം: സീ മലയാളം ന്യൂസ് ഇംപാക്ട്- സിപിഎം പാളയം ഏരിയ സമ്മേളനത്തിന് വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനെതിരെ കേസെടുത്ത് പോലീസ്. വഞ്ചിയൂർ പോലീസാണ് കേസെടുത്തത്. സ്റ്റേജ് കെട്ടി ഗതാഗത തടസ്സം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎം സമ്മേളനത്തിനായി റോഡ് ബ്ലോക്ക് ചെയ്ത് സ്റ്റേജ് കെട്ടിയ സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം വഞ്ചിയൂർ കോടതി മുതൽ ത്രിവേണി ജങ്ഷൻ വരെയുള്ള ഒരു ഭാഗത്തെ റോഡ് അടച്ചായിരുന്നു സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി സ്റ്റേജ് നിർമ്മിച്ചത്. ഇതോടെ വൈകുന്നേരത്തോടെ വൻ ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടായത്.


ALSO READ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറി അപകടം; അമ്മ മരിച്ചു, മകന് ​ഗുരുതര പരിക്ക്


പോലീസ് അനുമതിയില്ലാതെയായിരുന്നു സ്റ്റേജ് നിര്‍മ്മാണവും റാലിയും. പൊതു വഴി തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മിക്കുന്നതായി ആദ്യം വാർത്ത നൽകിയത് സീ മലയാളം ന്യൂസ് ആയിരുന്നു. സ്റ്റേജ് കെട്ടാൻ അനുമതി വാങ്ങിയെന്നായിരുന്നു പാളയം ഏരിയ സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ അനുമതി വാങ്ങിയില്ലെന്ന് പോലീസ് വ്യക്തമാക്കി.


സ്റ്റേജ് കെട്ടി ഗതാഗത തടസ്സം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമെതിരെയാണ് പോലീസ് കേസ് എടുത്തത്. കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്. എന്നാൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. അനധികൃതമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, പോലീസിനോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.


ALSO READ: ആലപ്പുഴ കളർ‌കോട് വാഹനാപകടം; വാഹന ഉടമ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമ


സമ്മേള പരിപാടികള്‍ നടത്താൻ മാത്രമാണ് സിപിഎം അനുമതി വാങ്ങിയതെന്നും നടുറോഡിൽ സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. രാവിലെ മുതല്‍ റോഡ് ബ്ലോക്ക് ചെയ്ത് സ്റ്റേജ് നിര്‍മ്മാണം നടത്തിയിട്ടും അനുമതി ഇല്ലെങ്കിൽ എന്തുകൊണ്ട് പോലീസ് ഇതു തടഞ്ഞില്ലെന്നതടക്കമുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.


പൊതു സമ്മേളനം സിപിഎം സെക്രട്ടറി എംവി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. സ്റ്റേജ് നിർമ്മാണം നടത്തിയതിന്റെ ഇരു ഭാഗവും പോലീസിന്റോ ക്രോസ് ബാർ ഉപയോഗിച്ച് തടഞ്ഞിരുന്നു. പൊതു ഗതാഗതം തടസപ്പെടുത്തി സ്റ്റേജ് നിര്‍മ്മാണം പാടില്ലെന്ന ഉത്തരവ് കൂടി ആണ് ഇവിടെ ലംഘിക്കപ്പെട്ടത്. അതും ഒരു കോടതിയുടെ അടുത്ത് തന്നെ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.