State Chief Information Officer| സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ
നിലവിൽ മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ് മുഖ്യ വിവരാവകാശ കമ്മീഷണർ
Trivandrum: സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷൾ നവംബർ 20 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ gadcdn6@gmail.com ലോ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.
നിലവിൽ മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ് മുഖ്യ വിവരാവകാശ കമ്മീഷണർ. വിൻസറ് എം. പോളിൻറെ വിരമിക്കലിനെ തുടന്നാണ് മേത്തയെ പുതിയ തസ്തികയിൽ നിയമിച്ചത്. അപേക്ഷിക്കേണ്ടുന്ന വിധം, കൂടുതൽ വിവരങ്ങൾ എന്നിവയ്ക്കായി പൊതുഭരണ വകുപ്പിൻറെ വെബ്സൈറ്റ് കാണാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...