കൊല്ലം: നരേന്ദ്രമോദി സർക്കാർ വാക്സിൻ എല്ലാവർക്കും സൗജന്യമായി (Free Vaccine) നൽകിയിട്ടും സംസ്ഥാന സർക്കാർ  വാക്സിൻ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡിവൈഎഫ്ഐക്കാർക്ക് വാക്സിൻ കിട്ടിയിട്ടും മുതിർന്ന പൗരൻമാർക്ക് (Senior citizens) കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുപിയിൽ യോഗി ആദിത്യനാഥിൻ്റെ സർക്കാർ വീടുകളിലെത്തി വാക്സിൻ നൽകുന്നു. ഈ വർഷം അവസാനത്തോടെ സമ്പൂർണമായ വാക്സിനേഷൻ നടത്താൻ യുപിക്ക് സാധിക്കും. കേരളത്തിൽ വാക്സിനേഷൻ്റെ കാര്യത്തിൽ സർവ്വത്ര സ്വജനപക്ഷപാദിത്വമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സംഘം കേരളത്തിലെത്തി തൃപ്തി അറിയിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ (Health minister) വാദം പച്ചക്കള്ളമാണ്. എന്തിനാണ് കേരളത്തിന് നല്ല സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത്? മരണനിരക്ക് കൂടുന്നതിനോ? അതോ മരണനിരക്ക് മറച്ചുവെക്കുന്നതിനോ? കൊവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ സംസ്ഥാനത്തിൻ്റെ അലംഭാവം കാരണമാണ് കേന്ദ്രസംഘം കേരളത്തിലേക്ക് വരേണ്ടി വന്നത്.


ALSO READ: കിറ്റെക്‌സിന്റെ പിൻവാങ്ങൽ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ


കേന്ദ്ര സർക്കാർ നൽകുന്ന സഹായം ഇടത് സർക്കാർ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നില്ല. വാക്സിൻ ചാലഞ്ചിലൂടെ കിട്ടിയ പണം എന്തു ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കണം.  കൊവിഡിൽ സമ്പദ്ഘടന തകർന്നതിന് എന്ത് ബദലാണ് സർക്കാരിനുള്ളത്? എല്ലാമേഖലകളും തകർന്ന് തരിപ്പണമായിട്ടും ഏതെങ്കിലും മേഖലയ്ക്ക് പാക്കേജ് അനുവദിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. മത്സ്യതൊഴിലാളികളും കശുവണ്ടി തൊഴിലാളികളും അടക്കം എല്ലാവരും ദുരിതത്തിലാണ്. ക്വട്ടേഷൻ സംഘങ്ങൾക്കും സ്വർണ്ണക്കള്ളക്കടത്തുകാർക്കും സഹായം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.


ALSO READ: Karipur Gold smuggling: സ്വർണക്കടത്ത് കേസ്,എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണം- കെ.സുരേന്ദ്രൻ


സ്ത്രീ പീഡകരെ സംരക്ഷിക്കുകയാണ് പിണറായി സർക്കാർ. ഉന്നാവിലെയും കത്വയിലെയും പീഡനത്തിൽ മെഴുക് തിരി കത്തിച്ച ഡിവൈഎഫ്ഐ കേരളത്തിൽ പീഡനങ്ങൾ നടത്താൻ മത്സരിക്കുകയാണ്. കിറ്റെക്സില്ലെങ്കിലെന്താ കിറ്റുമതി എന്നാണ് സർക്കാർ ലൈൻ. കിറ്റെക്സ് കേരളം വിടും എന്ന് പറയുമ്പോഴേക്കും അവരുടെ ഓഹരി വിപണി ഉയർന്നു. വിഡി സതീശൻ (VD Satheesan) സർക്കാരിനെ പിന്തുണയ്ക്കുന്നത് പണ്ട് പിണറായി രക്ഷിച്ച കടപ്പാട് കൊണ്ടാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.


ALSO READ: Kodakara Hawala Case : ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ താൻ തീരുമാനിച്ചിട്ടില്ല എന്ന് കെ സുരേന്ദ്രൻ


സർക്കാരിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ്. ജയിലിലെത്തി അധികൃതർ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ പേടിപ്പിക്കുന്നു. വി.മുരളീധരനും ബിജെപി നേതാക്കൾക്കുമെതിരെ മൊഴി കൊടുക്കാൻ പ്രേരിപ്പിക്കുന്നു. മോദി സർക്കാർ കൊണ്ടുവന്ന സഹകരണ മന്ത്രാലയത്തെ എന്തിനാണ് സിപിഎം ഇങ്ങനെ ഭയക്കുന്നത്? കേന്ദ്ര സഹകരണ മന്ത്രാലയത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സുരേന്ദ്രൻ കൊല്ലത്ത് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.