Karipur Gold smuggling: സ്വർണക്കടത്ത് കേസ്,എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണം- കെ.സുരേന്ദ്രൻ

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ പോലെ കണ്ണൂർ വിമാനത്താവളത്തെയും സ്വർണക്കടത്തുകാർക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി സിപിഎം മാറ്റി

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 05:44 PM IST
  • കൊള്ള മുതൽ പങ്കുവയ്ക്കുന്ന തർക്കമാണ് ഇപ്പോൾ സി.പി.എമ്മിൽ നടക്കുന്നത്.
  • പി. ജയരാജൻ നേതൃത്വം നൽകുന്ന പാർട്ടിയെ വെല്ലുവിളിക്കുന്ന ഗുണ്ടാസംഘവും എം.വി ജയരാജൻ നേതൃത്വം നൽകുന്ന സി.പി.എം ഔദ്യോഗിക വിഭാഗവുമായാണ് ഇപ്പോൾ തർക്കം
  • ഇതിൻ്റെ ഭാഗമായുള്ള തർക്കങ്ങളാണ് പുറത്തു വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Karipur Gold smuggling: സ്വർണക്കടത്ത് കേസ്,എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണം- കെ.സുരേന്ദ്രൻ

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്തുകാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ പോലെ കണ്ണൂർ വിമാനത്താവളത്തെയും സ്വർണക്കടത്തുകാർക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി സിപിഎം മാറ്റി. കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലാണ്. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിൽ ഗൂഢാലോചനയുണ്ടെന്നും കൊള്ളമുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് കണ്ണൂരിലെ സിപിഎമ്മിലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ALSO READ: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം; ആഭ്യന്തര മന്ത്രാലയം അനുമതി നൽകി

സ്വർണ കള്ളക്കടത്ത് ക്വട്ടേഷൻ സംഘം സി.പി.എമ്മിൻ്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണ്. വിമാന താവളങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നത്. ഇതിന് സി.പി.എം നേതാക്കളാണ് ഒത്താശ ചെയ്യുന്നത്.ഇവർ സ്വർണ കള്ളക്കടത്ത് നടത്തുന്നതിലെ ഒരു വിഹിതം പാർട്ടിക്കുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്.

Also readസ്വർണ്ണക്കടത്ത് കേസിൽ അജിത്ത് ഡോവൽ ഇടപെടുന്നു..!

 കൊള്ള മുതൽ പങ്കുവയ്ക്കുന്ന തർക്കമാണ് ഇപ്പോൾ സി.പി.എമ്മിൽ നടക്കുന്നത്. പി. ജയരാജൻ നേതൃത്വം നൽകുന്ന പാർട്ടിയെ വെല്ലുവിളിക്കുന്ന ഗുണ്ടാസംഘവും എം.വി ജയരാജൻ നേതൃത്വം നൽകുന്ന സി.പി.എം ഔദ്യോഗിക വിഭാഗവുമായാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ഇതിൻ്റെ ഭാഗമായുള്ള തർക്കങ്ങളാണ്  പുറത്തു വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News