കിറ്റെക്‌സിന്റെ പിൻവാങ്ങൽ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്നും എല്ലാത്തിനും ഉത്തരവാദി സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Jul 3, 2021, 03:36 PM IST
  • കിറ്റെക്സിന്റെ പിന്‍വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണം
  • വ്യവസായ മന്ത്രിക്ക് കിറ്റെക്സ് ഗ്രൂപ്പിനോടുള്ള പ്രതികാരമാണ് ഇത്
  • വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മേനി പറയുന്ന കേരളം ഇരുപത്തിനാലാമത്തെ സ്ഥാനത്താണെന്നും
കിറ്റെക്‌സിന്റെ പിൻവാങ്ങൽ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തില്‍ കിറ്റെക്സിന്റെ പിന്‍വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്നും എല്ലാത്തിനും ഉത്തരവാദി സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യവസായ മന്ത്രിക്ക് കിറ്റെക്സ് (Kitex) ഗ്രൂപ്പിനോടുള്ള പ്രതികാരമാണ് ഈ കാണിക്കുന്നതെന്ന് പറഞ്ഞ കെ സുരേന്ദ്രൻ (K Surendran) ഇതിനുള്ള കാരണം എല്ലാവര്‍ക്കും അറിയാമെന്നും ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മേനി പറയുന്ന കേരളം ഇരുപത്തിനാലാമത്തെ സ്ഥാനത്താണെന്നും പറഞ്ഞു.  

Also Read: വോട്ടർ പട്ടിക ചോർന്നെന്ന് പരാതി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ Crime branch കേസെടുത്തു

മുഖ്യമന്ത്രിയുടെ മകള്‍ പോലും വ്യവസായം തുടങ്ങാന്‍ ബംഗളൂരുവാണ് തിരഞ്ഞെടുത്തതെന്നും സിപിഎമ്മിന് ഇഷ്ടമില്ലാത്തവരെയെല്ലാം നശിപ്പിക്കുകയെന്നാണ് അവരുടെ ലക്ഷ്യമെന്നും അത് രാഷ്ട്രീയമായും വ്യവസായമായാലും സമാനമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കി.

നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹാനുഭൂതിയുള്ള നിലപാടെടുക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഎമ്മിന് ഇഷ്ടമില്ലാത്തവരെ എറിഞ്ഞോടിക്കുന്നുവെന്നും പറഞ്ഞ കെ സുരേന്ദ്രൻ കിറ്റെക്സ് വ്യവസായം കേരളത്തില്‍ നിന്ന് പോകാനുള്ള നിലപാടെടുത്തതിന് മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടു. 

Also Read: സർക്കാർ രേഖയിലുള്ളത് യഥാർത്ഥ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ സുരേന്ദ്രൻ

മാത്രമല്ല ഇത് കിറ്റെക്സിന്റെ മാത്രം വിഷയമല്ല മറിച്ച് പതിനായിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയമാണിതെന്നും കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നത് സര്‍ക്കാരും പിണറായി വിജയനും തന്നെയാണെന്നും അതിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അതുപോലെ തന്നെ നമ്പര്‍ വണ്ണിന് വേണ്ടിയുള്ള ഓട്ടത്തിനിടെ കൊവിഡ് (Covid19) ബാധിച്ച് മരിച്ച ആയിരക്കണക്കിന് ആളുകള്‍ക്കാണ് സഹായം നഷ്ടപ്പെടാന്‍ പോവുന്നത്. കോവിഡിന്റെ യഥാര്‍ഥ മരണക്കണക്ക് വേണമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ ഡിഎംഒയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അപ്പോള്‍ ഇതുവരെയുള്ളത് കള്ളക്കണക്കായിരുന്നോ എന്നും സുരേന്ദ്രൻ ആരോപിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News