Thiruvananthapuram : കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാരിന്റെ ധനസഹായത്തിനുള്ള അപേക്ഷ (COVID Death Relief Payment) സ്വീകരിച്ച് തുടങ്ങി. കോവിഡ് ബാധിച്ച് മരിച്ചയാളുടെ ആശ്രിതർക്ക് 50,000 രൂപയും ബിപിഎൽ കുടുംബത്തിന് 50,000ത്തിന് പുറമെ 35 മാസത്തേക്ക് 5,000 രൂപയുമാണ് സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുക. റവന്യു മന്ത്രി കെ രാജനാണ് (K Rajan) അപേക്ഷ സ്വീകരിച്ച് തുടങ്ങിയെന്ന് അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷ സമർപ്പിക്കാൻ ആവശ്യമായിട്ടുള്ള രേഖകൾ


1. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് (ICMR നൽകിയ മരണ സർട്ടിഫിക്കറ്റ്, Death Declaration Document)
2. അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ
3. അനന്തിരാവകാശ സർട്ടിഫിക്കറ്റ് ലഭ്യാമാണെങ്കിൽ ആയതിന്റെ പകർപ്പ്.


ALSO READ : COVID Death Compensation : COVID 19 ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രം, അഭിനന്ദനവുമായി സുപ്രീം കോടതി


അപേക്ഷ എങ്ങനെ സമർപ്പിക്കാം?


www.relief.kerala.gov.in എന്ന വബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 


ആദ്യം അപേക്ഷകന്റെ പേര് ഇംഗ്ലീഷിൽ നൽകിയതിന് ശേഷം നൽകിയിരിക്കുന്ന കോളത്തിൽ ഫോൺ നമ്പരും നൽകുക. തുടർന്ന് Get OTP ടാപ് ചെയ്യുക. ശേഷം ലഭിച്ച ഒടിപി രേഖപ്പെടുത്തി പുതിയ പേജിലേക്ക് പ്രവേശിച്ച് മുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകൾ നൽകി അപേക്ഷ സമർപ്പിക്കുക.


ALSO READ : Covid Death Information Portal:കോവിഡ് 19 മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍


സമർപ്പിച്ച അപേക്ഷകൾ ആദ്യം വില്ലേജ് ഓഫീസർ രേഖകളും വസ്തുതയും പരിശോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നൽകും. 


ആ പരിശോധനക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപയും കോവിഡ് ബാധിച്ച മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക്  36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക്  അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. 


ALSO READ : Covid Death Compensation: കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങൾ 5000-ൽ കൂടും, നഷ്ട പരിഹാരം കൊടുക്കാൻ കേരളം വെള്ളം കുടിക്കും


സമർപ്പിച്ച അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്. ഇതുവരെ 884 അപേക്ഷകളാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 134 ക്ലെയിമുകൾ ബിപിഎൽ വിഭാഗത്തിലെയുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.