കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. കോഴിക്കോട് വിലങ്ങാട് മലയങ്ങാട് എന്ന സ്ഥലത്താണ് ഇത്തവണ തെരുവ് നായ ആക്രമണം ഉണ്ടായത്. മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്‍റെ മകൻ ജയസൂര്യയ്ക്കാണ് നായയുടെ കടിയേറ്റത്. ആറാം ക്ലാസ് വിദ്യാർഥിയായ പന്ത്രണ്ടുകാരനാണ് ജയസൂര്യ. കടയിൽ നിന്ന് സാധനം വാങ്ങി വരികെയാണ് സംഭവം നടന്നത്, സഹോദരനും ഒപ്പം ഉണ്ടായിരുന്നു. കുട്ടി നിലവിൽ  നാദാപുരം ഗവ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ തെരുവുനായ ആക്രമണങ്ങക്കുള്ള പരിഹാരം സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബർ 28 ന് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി കേരളം സർക്കാർ ഉൾപ്പടെ കേസിലെ എല്ലാ കക്ഷികളും പരിഹാരം സംബന്ധിച്ച നിർദ്ദേശം നൽകണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. അതേസമയം തെരുവ് നായ്ക്കളെ  സംരക്ഷിക്കാൻ താത്പര്യമുള്ളവർക്ക് അത് ചെയ്യാമെന്നും പക്ഷെ ചെയ്യാമെന്നും എന്നാൽ ഈ നായ്ക്കളുടെ പൂർണ ഉത്തരവാദിത്വം അവർ ഏറ്റെടുക്കണെമന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.


ALSO READ: ആദിവാസി ബാലന് തെരുവ് നായയുടെ കടിയേറ്റു; രണ്ടാഴ്ച്ചയിൽ പത്ത് പേർക്കാണ് പരിക്ക്


അട്ടപ്പാടിയിൽ ആദിവാസി ബാലനും  തെരുവ് നായയുടെ കടിയേറ്റിരുന്നു. ഷോളയൂർ സ്വർണ്ണപിരിവ് ഊരിലെ മൂന്നര വയസുള്ള ആകാശിനാണ് മുഖത്ത് തെരുവ്നായയുടെ കടിയേറ്റത്. തിരുവോണദിനത്തിലായിരുന്നു സംഭവം. മുഖത്താണ് കടിയേറ്റത്.കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടപ്പാടിയിൽ രണ്ടാഴ്ച്ചയിൽ പത്ത് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഈ വർഷം ഇതുവരെ 18 പേരാണ് പേവിഷ ബാധയേറ്റു മരിച്ചത്. 2021ൽ 11 മരണങ്ങളാണ് പേവിഷ ബാധയേറ്റ് സംഭവിച്ചത്.  2020ൽ അഞ്ചു മരണങ്ങളും ഉണ്ടായത്. നിലവിൽ പ്രതിരോധത്തിനായി നൽകുന്ന വാക്സിൻ സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.