ആദിവാസി ബാലന് തെരുവ് നായയുടെ കടിയേറ്റു; രണ്ടാഴ്ച്ചയിൽ പത്ത് പേർക്കാണ് പരിക്ക്

തിരുവോണദിനത്തിലായിരുന്നു സംഭവം. മുഖത്താണ് കടിയേറ്റത്

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 12:04 PM IST
  • കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 18 പേരാണ് പേവിഷ ബാധയേറ്റു മരിച്ചത്
  • 2022-ൽ 1,47,287 പേർക്ക് കടിയേറ്റു
ആദിവാസി ബാലന് തെരുവ് നായയുടെ കടിയേറ്റു; രണ്ടാഴ്ച്ചയിൽ പത്ത് പേർക്കാണ് പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ബാലന് തെരുവ് നായയുടെ കടിയേറ്റു. ഷോളയൂർ സ്വർണ്ണപിരിവ് ഊരിലെ മൂന്നര വയസുള്ള ആകാശിനാണ് മുഖത്ത് തെരുവ്നായയുടെ കടിയേറ്റത്.

തിരുവോണദിനത്തിലായിരുന്നു സംഭവം. മുഖത്താണ് കടിയേറ്റത്.കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടപ്പാടിയിൽ രണ്ടാഴ്ച്ചയിൽ പത്ത് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്

നായയുടെ കടിയേറ്റവരുടെ എണ്ണം 2017 മുതൽ

2017 - 1,35,749

2018 - 1,48,899

2019 - 1,61,055

2020 - 1,60,483

2021 - 2,21,379

2022 - 1,47,287

ഈ വർഷം ഇതുവരെ 18 പേരാണ് പേവിഷ ബാധയേറ്റു മരിച്ചത്. 2021ൽ 11 മരണങ്ങളാണ് പേവിഷ ബാധയേറ്റ് സംഭവിച്ചത്.  2020ൽ അഞ്ചു മരണങ്ങളും ഉണ്ടായത്. നിലവിൽ പ്രതിരോധത്തിനായി നൽകുന്ന വാക്സിൻ സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. അതേസമയം നായകളെ കൊന്നൊടുക്കാൻ ഭേദഗതി ആവാം എന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News