Stray Dog Attack: തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തണം; സെപ്റ്റംബർ 28 ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേരളത്തിലെ തെരുവുനായ ആക്രമണങ്ങക്കുള്ള പരിഹാരം സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബർ 28 ന് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി. ഇതിന് മുന്നോടിയായി കേരളം സർക്കാർ ഉൾപ്പടെ കേസിലെ എല്ലാ കക്ഷികളും പരിഹാരം സംബന്ധിച്ച നിർദ്ദേശം നൽകണമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തിൽ ഉടൻ തന്നെ പരിഹാരം കണ്ടത്തേണ്ടത് അത്യാവശ്യമാണെന്നും അറിയിച്ചു. അതേസമയം തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ താത്പര്യമുള്ളവർക്ക് അത് ചെയ്യാമെന്നും പക്ഷെ ചെയ്യാമെന്നും എന്നാൽ ഈ നായ്ക്കളുടെ പൂർണ ഉത്തരവാദിത്വം അവർ ഏറ്റെടുക്കണെമന്നും സുപ്രീംകോടതി പറഞ്ഞു.
കൂടാതെ പേ വിഷ ബാധ സ്ഥിരീകരിച്ച നായ്ക്കളെയും അക്രമകാരികളായ നായ്ക്കളെയും കൊന്നകൂടെയെന്നും കോടതി ചോദിച്ചു. കേരളത്തിൽ തെരുവ് നായ ശല്യം കൂടി വരുന്ന ഈ സാഹചര്യം പൊതു അടിയന്തരാവസ്ഥയ്ക്ക് സമാനം ആണെന്നും കോടതി പറഞ്ഞു. അതേസമയം തൃശ്ശൂരിൽ തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റു. ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്ന തെരുവുനായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെയായിരുന്നു യുവതി റോഡിലേക്ക് വീണത്.
ALSO READ: Stray Dog Attack: തൃശൂരിൽ ബൈക്കിനെ പിന്തുടർന്ന് തെരുവുനായയുടെ ആക്രമണം; യുവതിക്ക് പരിക്ക്
സംഭവം നടന്നത് ഇന്നലെയായിരുന്നു. തിപ്പലിശ്ശേരി സ്വദേശിനി ഷൈനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തെരുവുനായകലെ കൊണ്ട് അക്ഷരാർത്ഥത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് കടിയേറ്റത്. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.
ഇടുക്കിയിലും തെരുവു നയാ ആക്രമണം ഉണ്ടായി. കട്ടപ്പന ഉപ്പുതറയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഉപ്പുതറയില്‍ കണ്ണംപടി ആദിവാസി മേഖലയില്‍ വൈകുന്നേരമായിരുന്നു സംഭവം. പരുക്കേറ്റവരെ കട്ടപ്പനയിലെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കണ്ണൂരിലെ കണ്ണാടി പറമ്പിൽ തെരുവുനായയുടെ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ്ക്കൾ ആക്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച ഇവരുടെ കൈപ്പത്തി കടിച്ചെടുത്തു. വളർത്തു മൃഗങ്ങളെയടക്കം ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാർ. തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുകയാണെന്നും ഇതിനെതിരെ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...