ജലന്ധര്‍ ബിഷപ്പിനെതിരെ പ്രതിഷേധം: ഹൈക്കോടതിയ്ക്ക് മുന്നില്‍ സമരം തുടരും
പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുമാണ് ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കുന്നത്.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചുള്ള ഉപവാസ സമരം തുടരും.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കൂട്ട ഉപവാസ സമരം കഴിഞ്ഞ ദിവസം ഹൈക്കോടതിയ്ക്ക് മുന്നില്‍ ആരംഭിച്ചത്.
പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുമാണ് ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കുന്നത്.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കന്യാസ്ത്രീയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എംഎല്‍എ പി. സി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കാനും തീരുമാനമായിട്ടുണ്ട്.