Airport Strike: ശമ്പള പരിഷ്കരണവും ബോണസും ആവശ്യം; തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു
Strike in Thiruvananthapuram Airport: ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് ഇവർ പണിമുടക്ക് നടത്തുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുകയാണ്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയിലെ ഒരുവിഭാഗം ജീവനക്കാരാണ് നിലവിൽ പണിമുടക്കുന്നത്.
Also Read: ഗുരുവായൂരിൽ കല്യാണ മേളം; ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത് 356 വിവാഹങ്ങൾ
ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് ഇവർ പണിമുടക്ക് നടത്തുന്നത്. സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ താറുമാറാക്കിയിരിക്കുകയാണ്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പണിമുടക്ക് നടക്കുന്നത്.
Also Read: ഓണത്തോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും ധനനേട്ടം, ലോട്ടറിയടിക്കും!
വിമാനത്താവളത്തിലെ പണിമുടക്ക് യാത്രക്കാരെയും ബാധിച്ചിട്ടുണ്ട്. ബെംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് പുറത്തിറങ്ങാനായത് 40 മിനിറ്റിന് ശേഷമാണ്, എന്നാൽ സമരത്തെ തുടർന്ന് വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല. പണിമുടക്കുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയോഗിക്കുന്ന നടപടികൾ തുടരുന്നുമുണ്ട്. ഈ നടപടി വലിയ പ്രശ്‌നമായി മാറി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമരം ഉടൻ അവസാനിക്കാൻ സാധ്യതയില്ല എന്നാണ്.
പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് തൊഴിലാളികൾ അറിയിച്ചിരിക്കുന്നത്. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം കരാർ തൊഴിലാളികളാണ് ഇപ്പോൾ പണിമുടക്കുന്നത്. 400 ഓളം ജീവനക്കാരാണ് സമരത്തിന്റെ ഭാഗമായിരിക്കുന്നതെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സമരം ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.