കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ ​ഗുരുതര ആരോപണവുമായി കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് രം​ഗത്ത്. ടെസ് ജോസഫ് 2018ൽ മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. നിയമം അധികാരം ഉള്ളവർക്ക് വേണ്ടിയാണെന്നും ഇവിടെ സ്ഥിതി എങ്ങനെ മെച്ചപ്പെടുമെന്ന് കരുതാനാകുമെന്നും ടെസ് ജോസഫ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിൽ ഉന്നയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ വിശ്വസിക്കുന്നു. എന്നാൽ, അധികാരത്തിൽ ഇരിക്കുന്നവർക്ക് വേണ്ടി നിയമങ്ങൾ വളച്ചൊടിക്കുന്ന കാഴ്ചകളാണ് മുന്നിലുള്ളത്. കാര്യങ്ങൾ മെച്ചപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കാനാകും. ഇത് എന്നെ ആഴത്തിൽ ദുഖിപ്പിക്കുന്നുവെന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ടെസ് ജോസഫ് പറ‍ഞ്ഞു.


ALSO READ: രാജിയിൽ ദു:ഖമോ സന്തോഷമോ ഇല്ല, സത്യം ജനങ്ങളറിയാനാണ് തുറന്ന് പറഞ്ഞത്; പ്രതികരിച്ച് ശ്രീലേഖ മിത്ര


മുകേഷിനെതിരെ ആരോപണം ഉന്നയിച്ച് 2018ലും ടെസ് രം​ഗത്തെത്തിയിരുന്നു. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടൽ മുറിയിൽ വച്ച് മുകേഷ് മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നാണ് അന്ന് മീ ടൂവിലൂടെ ടെസ് ജോസഫ് വെളിപ്പെടുത്തിയത്.


മുറിയിലേക്ക് തുടരെ ഫോൺ ചെയ്യുകയും സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്ക് അടുത്തേക്ക് തന്റെ മുറി മാറ്റാൻ ശ്രമിച്ചുവെന്നും ടെസ് ആരോപിച്ചു. കോടീശ്വരൻ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനി ഉടമയും പാർലമെ‍ന്റ് അം​ഗവുമായ ഡെറിക് ഒബ്രയാൻ അന്ന് തന്നെ പിന്തുണച്ചതായും അവർ വ്യക്തമാക്കിയിരുന്നു.


ALSO READ: 'സിദ്ദിഖിനെ ബാൻ ചെയ്യണം', റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്


എന്നാൽ, ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് കുമാർ എന്ന പേരിൽ മറ്റാരെങ്കിലും ആയിരിക്കാം അവരെ വിളിച്ചതെന്നുമായിരുന്നു മുകേഷിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വീണ്ടും ആരോപണം ആവർത്തിച്ചിരിക്കുകയാണ് ടെസ് ജോസഫ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.