രഞ്ജിത്തിന്റെ രാജിയിൽ ദു:ഖമോ സന്തോഷമോ ഇല്ലെന്ന് ശ്രീലേഖ മിത്ര. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നുള്ള രഞ്ജിത്തിന്റെ രാജിയിൽ പ്രതികരിക്കുകയായിരുന്നു ശ്രീലേഖ. തന്നോട് മോശമായി പെരുമാറിയെന്ന ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് സംവിധായകൻ രാജി വച്ചത്.
സംവിധായകന് രഞ്ജിത്ത് മാപ്പ് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന് പ്രതികരിച്ച ശ്രീലേഖ തനിക്കാരുടെയും മാപ്പ് ആവശ്യമില്ലെന്നും ഇത്തരം ആളുകളോട് അനുകമ്പ ഇല്ലെന്നും വ്യക്തമാക്കി. രഞ്ജിത്ത് എന്ന വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ഒരു തരത്തിലുള്ള പ്രാധാന്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
Read Also: 'സിദ്ദിഖിനെ ബാൻ ചെയ്യണം', റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്
സിനിമയിലുള്ള നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു. തന്നെ ലൈംഗികമായി അതിക്രമിച്ചിട്ടില്ല. എന്നാൽ സമീപിച്ചത് മോശം ഉദ്ദേശ്യത്തോടെയാണ്. റിട്ടേണ്‍ ടിക്കറ്റ് പോലും തന്നില്ലെന്നും നടി വ്യക്തമാക്കി.
സത്യം ജനങ്ങളറിയാനാണ് തുറന്ന് പറഞ്ഞതെന്നും കേരള പോലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിട്ടുള്ള മൂവ്മെന്റിലൂടെ പതിനഞ്ച് വര്‍ഷം മുമ്പ് ഉണ്ടായ കാര്യം തുറന്ന് പറഞ്ഞതിൽ താന്‍ സന്തോഷവതിയാണെന്നും ശ്രീലേഖ പ്രതികരിച്ചു.
അതേസമയം നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും നടിയുടേത് പരസ്പര വിരുദ്ധമായ പ്രസ്താവന ആണെന്നുമാണ് രഞ്ജിത്തിൻ്റെ പ്രതികരണം. ആരോപണത്തിലെ ഒരുഭാഗം നുണയാണെന്നും രഞ്ജിത്ത് പറഞ്ഞു.
വേട്ടക്കാരെ പിന്തുണയ്ക്കില്ലെന്നും സർക്കാർ ഇരയ്ക്കൊപ്പമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാധ്യമങ്ങൾ സര്‍ക്കാരിനെ താറടിച്ചെന്നും തന്നെ ഒരു സ്ത്രീ വിരോധിയാക്കിയെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy