Allegations against Actors: 'സിദ്ദിഖിനെ ബാൻ ചെയ്യണം', റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്

നടൻ റിയാസ് ഖാൻ തന്നെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചുവെന്നും നടി രേവതി സമ്പത്ത് വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Aug 25, 2024, 12:00 PM IST
  • തന്റെ നമ്പർ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച റിയാസ് ഖാൻ തന്നോട് വളരെ മോശമായി സംസാരിച്ചുവെന്നും നടി വ്യക്തമാക്കി.
  • സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കിൽ ഒപ്പിച്ചു തരാൻ നടൻ പറഞ്ഞുവെന്നും രേവതി ആരോപിച്ചു.
Allegations against Actors: 'സിദ്ദിഖിനെ ബാൻ ചെയ്യണം', റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്

ലൈം​ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി നടി രേവതി സമ്പത്ത്. സിദ്ദിഖ് രാജിവച്ചാൽ മാത്രം പോര താരത്തെ മലയാള സിനിമയിൽ നിന്ന് വിലക്കണമെന്ന് രേവതി പറ‍ഞ്ഞു. രാജി അത്ര നിഷ്കളങ്കമായി തോന്നുന്നില്ല. നിരവധി പേരുടെ സ്വപ്നങ്ങൾ ചവിട്ടി തകർത്തുകൊണ്ടുള്ളതാണ് സിദ്ദിഖിന്റെ പദവിയെന്ന് രേവതി തുറന്നടിച്ചു. സർക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ പൊലീസിൽ പരാതി നൽകാനും നിയമ നടപടിയുമായി മുന്നോട്ട് പോകാനും തയാറാണെന്ന് രേവതി പറഞ്ഞു.

നടൻ റിയാസ് ഖാനെതിരെയും രേവതി സമ്പത്ത് ആരോപണമുന്നയിച്ചിട്ടുണ്ട്. തന്റെ നമ്പർ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച റിയാസ് ഖാൻ തന്നോട് വളരെ മോശമായി സംസാരിച്ചുവെന്നും നടി വ്യക്തമാക്കി. സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കിൽ ഒപ്പിച്ചു തരാൻ നടൻ പറഞ്ഞുവെന്നും രേവതി ആരോപിച്ചു. സംവിധായകൻ രാജേഷ് ടച്ച്റിവറിന് എതിരായ ആരോപണത്തിലും രേവതി സമ്പത്ത് ഉറച്ചു നിന്നു. ചവിട്ടി പുറത്താക്കേണ്ട ആളാണ് രാജേഷെന്നും സെറ്റിലുടനീളം സ്ത്രീ വിരുദ്ധ സമീപനമാണ് രാജേഷിന്റേതെന്നും രേവതി പറഞ്ഞു.

Also Read: Actor Sidhique: സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; രാജി ലൈം​ഗികാരോപണത്തിന് പിന്നാലെ

 

കഴിഞ്ഞ ദിവസമാണ് രേവതി സിദ്ദിഖിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ചത്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും രേവതി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News