ലക്കിടി: വയനാട്​ ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ വിദ്യാർഥി മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന സഫ്​വാൻ (21) ആണ്​ മരിച്ചത്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.  ജുമാ നമസ്​കാരം കഴിഞ്ഞ്​ ബൈക്കില്‍ കോളജിലേക്ക്​ മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. 


ലക്കിടി ഒാറിയന്‍റ്​ ആർട്​സ്​ കോളജ്​ വിദ്യർഥിയും  കാസർഗോഡ്​ കാഞ്ഞങ്ങാട്​ സ്വദേശിയുമാണ് സഫ്​വാൻ.  ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന മ​ലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീൻ (21) ന്​ ഗുരുതര പരിക്കേറ്റു. 


ഇരുവരെയും കോഴിക്കോട്​ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും വഴിമധ്യേ സഫ്​വാൻ മരിച്ചു. നൂറുദ്ദീന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.