തിരുവനന്തപുരം : നിലവിൽ കൺസെഷൻ തുക വിദ്യാർഥികൾക്ക് നാണക്കേടാണെന്നുള്ള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരെ എസ്എഫ്ഐ. കൺസെഷൻ ആരുടെയും ഔധാര്യമില്ല വിദ്യാർഥികളുടെ അവകാശമാണെന്ന് എസ്എഫ്ഐ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർഥികൾക്കുള്ള കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ  അഭിപ്രായം അപക്വമാണെന്നാണ് ഇടത് വിദ്യാർഥി സംഘടന പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. 


ALSO READ : Bus Charge : ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായം; വിദ്യാർത്ഥികൾക്ക് യാത്രാനുമതി നിഷേധിച്ചാൽ കർശന നടപടി: മന്ത്രി ആന്റണി രാജു


"നിരവധി അവകാശ സമരങ്ങളിലൂടെ  നേടിയെടുത്ത  വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്" എസ്എഫ്ഐ തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.


മന്ത്രിയുടെ ഇത്തരത്തിലുള്ള  അഭിപ്രായങ്ങൾ സംസ്ഥാന സർക്കാരിന്റെ വിദ്യാർഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം വരുത്തിയേക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. മന്ത്രി ഈ അഭിപ്രായം  തിരുത്താൻ തയ്യാറാകണമെന്നും എസ്എഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


ALSO READ : Liquor Policy: ടെക്നോപാർക്കിലും ഇൻഫോ പാർക്കിലും മദ്യശാലകൾ; മദ്യനയത്തിൻ്റെ കരടിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അം​ഗീകാരം


നിലവിലെ കൺസെഷൻ തുക വിദ്യാർഥികൾക്ക് നാണക്കേഡാണെന്നും 5 രൂപ കൊടുത്താൽ വിദ്യാർഥികൾ ബാക്കി തുക തിരികെ വാങ്ങിക്കില്ലന്നുമായിരുന്നു ആന്റണി രാജു മാധ്യമങ്ങളോടായി പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കെ.എസ്.യുവും രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് മാത്രമാണ് കൺസെഷൻ തുകയോട് പുച്ഛം തോന്നുന്നതെന്ന് കെ.എസ്.യു അറിയിച്ചു. 


അതേസമയം ടിക്കറ്റ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു.  വിദ്യാർഥികളുടെ യാത്രാ നിരക്കിലും മാറ്റമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ദിനം പ്രതി ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.