Thiruvananthapuram : ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കണമെന്ന പ്രൈവറ്റ് ബസ്സ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിലും മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ദിനം പ്രതി ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞത്.
കെ എസ് ആർ.ടി. സി യുടെ നില നിൽപ്പിലും ചാർജ് വർദ്ധനവ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർക്കും ബുദ്ധിമുട്ടണ്ടാക്കാത്ത തരത്തിലുള്ള വില വർദ്ധനവ് നടപ്പിലാക്കാനാണ് തീരുമാനമെന്നും അറിയിച്ചു. എൽഡിഎഫിൽ വിഷയം ചർച്ച ചെയ്യുമെന്നും, ചാർജ് വർദ്ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം എപ്പോൾ ഉണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇടക്കിടെ ഉണ്ടാകുന്ന ഡീസൽ വില വർദ്ധനവ് തീരുമാനം എടുക്കുന്നതിന് പ്രതിസന്ധിയാകുന്നുണ്ട്.
സമരം നടത്താൻ പോവുന്ന കാര്യം സ്വകാര്യ ബസ്സ് ഉടമകൾ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. 10 വർഷമായി 2 രൂപയാണ് വിദ്യാർത്ഥികളുടെ യാത്രാ നിരക്ക്. അതിലും മാറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാനുമതി നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കും.ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളാണ് സ്വീകരിക്കുക. നിലവിൽ ഉള്ള നിയമം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...