തിരുവനന്തപുരം: 15 വയസുള്ള രണ്ട് കുട്ടികൾക്ക് വാക്സിൻ (Vaccine) മാറി നൽകിയതായി റിപ്പോർട്ട്. 15ാം വയസിൽ എടുക്കേണ്ട പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ എത്തിയപ്പോഴാണ് കുട്ടികൾക്ക് വാക്സിൻ മാറി നൽകിയത്. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് (Covishield) ആണ് കുട്ടികൾക്ക് നൽകിയത്. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് (Health Centre) സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോ​ഗ്യ കേന്ദ്രത്തിൽ എത്തിയ കുട്ടികൾക്ക് വാക്സിൻ എടുക്കേണ്ട സ്ഥലം മാറിയതായാണ് വിവരം. കോവിഡ് വാക്സിൻ എടുക്കുന്ന സ്ഥലത്തേക്ക് പോയതിനെ തുടർന്ന് രണ്ടുപേർക്കും കോവിഷീൽഡ് വാക്സിൻ കുത്തിവെക്കുകയായിരുന്നു. കുട്ടികൾ നിരീക്ഷണത്തിലാണ്.


Also Read:  Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ നവംബ‌ർ 27ന് ഇന്ത്യ വിട്ടു 


തുടർന്ന് കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളോട് പറയുമ്പോഴാണ് സംഭവം അറിയുന്നത്. വിവരം അറിഞ്ഞ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തി അന്വേഷിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി.


Also Read: Omicron | ഒമിക്രോൺ ഇന്ത്യയിലും, കർണാടകയിൽ 2 പേരിൽ പുതിയ വകഭേദം കണ്ടെത്തി


നിലവിൽ കുട്ടികളെ നിരീക്ഷണത്തില്‍ (Observation) പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. കുട്ടികൾ സ്ഥലം മാറി എത്തിയതാണ് വാക്സിനേഷൻ (Vaccination) മാറി പോകാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം രക്ഷിതാക്കൾ പോലീസിൽ (Police) പരാതി നൽകിയതായാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.