കൊച്ചി:  ബോളിവുഡ് താരം സണ്ണിലിയോണിനെതിരെ(Sunny Leone) സാമ്പത്തിക തട്ടിപ്പ് പരാതി. വിവിധ പരിപാടികൾക്കായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് സംസ്ഥാന ഡി.ജി.പിക്ക് കിട്ടിയ പരാതിയിലാണ് നടപടി. പെരുമ്പാവൂർ സ്വദേശി ഷിയാസ് ആണ് പരാതി നൽകിയത്. 2016 മുതൽ 12 തവണയായി 29 ലക്ഷം തട്ടിയെടുത്തുവെന്നാണ് ഷിയാസിന്റെ പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

അവധിക്കാലം ആഘോഷിക്കാൻ പൂവാറിൽ എത്തിയ നടിയെ പൂവാറിലെ താമസസ്ഥലത്തെത്തിയാണ് കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച്(Crime Branch) സംഘം ചോദ്യം ചെയ്തത്. അതേസമയം സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയതെന്നാണ് സണ്ണി ലിയോണിന്റെ നിലപാട്. പരിപാടിക്ക്  വീണ്ടും സംഘടിപ്പിച്ചാൽ വീണ്ടും ഉദ്ഘാടനത്തിനെത്താൻ യാതൊരു പ്രശ്നമില്ലെന്നും അവർ വ്യക്തമാക്കി.


ALSO READ: Gold Smuggling Case: എൻഐഎ charge sheet സമർപ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ


കഴിഞ്ഞ വ്യാഴാഴ്ച പൂവാറിലെ റിസോർട്ടിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരിട്ടെത്തി താരത്തെ ചോ​​ദ്യം ചെയ്തത്. ചോ​ദ്യം ചെയ്യലിൽ ആരോപണങ്ങൾ അവർ(Sunny Leone) നിഷേധിച്ചില്ല. പരിപാടികളുമായി ബന്ധപ്പെട്ട് തന്റെ മാനേജർ പൈസ കൈപ്പറ്റിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.


ALSO READ:  Covid19: കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ India യെ പ്രശംസിച്ച് WHO


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.