ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷേത്ര പ്രവേശനത്തില്‍ വിവേചനപരമായ വേര്‍തിരിവ് ഏര്‍പ്പെടുത്താനാകില്ലെന്ന് സൂചിപ്പിച്ച കോടതി, പ്രവേശനത്തിനുള്ള സമയക്രമം നിശ്ചയിക്കാമെന്നും പറഞ്ഞു.


10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ വരരുതെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ശാരീരികമായ കാരണങ്ങള്‍കൊണ്ട് മാത്രം സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ലെന്നും മതത്തില്‍ അനിവാര്യമായതെങ്കിലും ഭരണഘടനാ സാദ്ധ്യതകള്‍ ഉണ്ടെങ്കില്‍ ഇടപെടുമെന്നും സൂചിപ്പിച്ചു.


ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കിയവര്‍ അയ്യപ്പ ഭക്തരല്ലെന്നും ക്ഷേത്രത്തിന്‍റെ മഹത്വം നഷ്ടപ്പെടുത്താനാണ് അവര്‍  ശ്രമിക്കുന്നതെന്നും പന്തളം രാജകുടുംബം ആരോപിച്ചിരുന്നു.


വെറും പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയുടെ കാലം മുതല്‍ ഉള്ളതാണെന്ന് രാജകുടുംബത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ വാദിച്ചു.