Mullaperiyar Case: 1886 ലെ പട്ടയ കരാറിൽ കേരള - തമിഴ്‌നാട് സർക്കാരുകൾക്ക് Supreme Court നോട്ടീസ് നൽകി
മുല്ലപെരിയറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം പൊതു താത്പര്യഹർജ്ജി ഏപ്രിൽ 22 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
New Delhi: മുല്ലപെരിയാറിന്റെ (Mullaperiyar) 1886 ലെ പട്ടയക്കരാർ റദ്ധാക്കണമാണെന്ന പൊതു താല്പര്യ ഹർജിയിൽ സുപ്രീം കോടതി കേരള- തമിഴ്‌നാട് സർക്കാരുകൾക്ക് നോട്ടീസ് നൽകി. ഇത് കൂടാതെ കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്. മുല്ലപെരിയറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം പൊതു താത്പര്യഹർജ്ജി ഏപ്രിൽ 22 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ഭരണഘടന ബെഞ്ചിന്റെ നിർദേശങ്ങൾ തമിഴ്‌നാട് (Tamilnadu) ലംഘിച്ചാല്‍ 1886 ലെ പട്ടയം റദ്ദാക്കാൻ കേരള സർക്കാരിന് അവകാശമുണ്ടെന്നും കരാർ റദ്ധാക്കണമെന്ന് കേരള സർക്കാരിനോട് നിർദ്ദേശിക്കണെമന്നും ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് ഹര്ജി. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.
ALSO READ: Walayar Case സിബിഐയ്ക്ക് വിട്ടു
1886 ഒക്ടോബർ 29 നാണ് പട്ടയ കരാർ ഒപ്പ് വെച്ചിട്ടുള്ളത്. 2014 ലെ സുപ്രീം കോടതിയുടെ (Supreme Court) ഭരണഘട്ടന ബെഞ്ചിലെ വിവിധ നിരദേശങ്ങൾ തമിഴ്‌നാട് പാലിച്ചിട്ടില്ലെന്നും അതിനാൽ തന്നെ കരാർ റദ്ധാക്കാൻ സാധിക്കുമെന്നും ട്രസ്റ്റിന് വേണ്ടി ഹാജരായ വക്കീൽ അറിയിച്ചു. അതിന് വേണ്ടി കേരളം സർക്കാരിനോട് ആവശ്യപ്പെടണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
ALSO READ: Kerala Assembly Election 2021: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
ഇത് കൂടതെ ഡാമിന്റെ (Dam) ബലപ്പെടുത്തൽ നടപടികളിലും തമിഴ്നാട് വീഴ്ച വരുത്തിയിട്ടുണ്ടെന്നും ഇതും കരാർ ലംഘനമായി കണക്കാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മുമ്പ് ഇതേ ഹര്ജി കേരളം (Kerala) ഹൈകോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് ട്രസ്റ്റ് ഇതേ ഹർജ്ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ALSO READ: Kerala Assembly Election 2021: Postal Vote എങ്ങിനെ ചെയ്യാം ? ആർക്കൊക്കെയാണ് തപാൽ വോട്ടിനുള്ള യോഗ്യത?
മുല്ലപെരിയാർ സുപ്രീംകോടതിയുടെ അന്തർ സംസ്ഥാന തർക്കവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിനാൽ തന്നെ ഹൈകോടതിക്ക് (High Court) അതിൽ ഇപ്പേടാൻ ആകില്ലെന്നുമാണ് അന്ന് ഹൈ കോടതി അറിയിച്ചത്. ഇത് കൂടാതെ ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിർദ്ദേഹം സ്വീകരിക്കണമെന്നും. ആ നിർദ്ദേശത്തിനനുസരിച്ച് ഡാം സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കാം കേരള സർക്കാരിന് നിർദ്ദേഹം നൽകണമെന്നും ഹർജ്ജിയിൽ ആവശ്യപെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...