Kerala Covid Update: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5, ഏറ്റവുമധികം രോഗികൾ കോഴിക്കോട്

1643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 18, 2021, 07:03 PM IST
  • രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
  • വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്
Kerala Covid Update: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5, ഏറ്റവുമധികം രോഗികൾ കോഴിക്കോട്

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച 1899 പേര്‍ക്ക് കോവിഡ്-19 (Covid19) സ്ഥിരീകരിച്ചു.  കോഴിക്കോടാണ് രോഗം സ്ഥീരീകരിച്ചവരിൽ ഏറ്റവുമധികം പേരുള്ളത്. ജനിതകമാറ്റം സംഭവിച്ച വൈറസ് നിലവിൽ ആർക്കും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 15  മരണങ്ങളാണ് നിലവിൽ കോവിഡ് സ്ഥീരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ആണ്. വിവിധ പരിശോധനകളിലായി  ഇതുവരെ ആകെ 1,25,05,085 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് (Kerala) പുറത്ത് നിന്നും വന്നവരാണ്. 1643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 173 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 188, തിരുവനന്തപുരം 132, കൊല്ലം 182, എറണാകുളം 177, കണ്ണൂര്‍ 108, കോട്ടയം 152, പത്തനംതിട്ട 134, മലപ്പുറം 138, തൃശൂര്‍ 123, ആലപ്പുഴ 115, കാസര്‍ഗോഡ് 100, പാലക്കാട് 24, ഇടുക്കി 49, വയനാട് 21 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ: Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 4034 കോവിഡ് കേസുകൾ, Test Positivity 5.80 %

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2119 പേരുടെ പരിശോധനാഫലം നെഗറ്റീവ് (Negative) ആയി. തിരുവനന്തപുരം 114, കൊല്ലം 98, പത്തനംതിട്ട 206, ആലപ്പുഴ 116, കോട്ടയം 105, ഇടുക്കി 72, എറണാകുളം 206, തൃശൂര്‍ 200, പാലക്കാട് 60, മലപ്പുറം 175, കോഴിക്കോട് 315, വയനാട് 75, കണ്ണൂര്‍ 286, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,68,378 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 ALSO READ : Kerala Covid Update : ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 3.05%

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,28,032 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 459 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News