Mullaperiyar Case സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല; 13-ാം തീയതിയിലേക്ക് മാറ്റി
Mullaperiyar Dam Case: മുല്ലപ്പെരിയാർ കേസിലെ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. പകരം ഹർജികൾ ശനിയാഴ്ച പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി: Mullaperiyar Dam Case: മുല്ലപ്പെരിയാർ കേസിലെ (Mullaperiyar Dam) ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. പകരം ഹർജികൾ ശനിയാഴ്ച (Supreme Court) പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ ഇന്ന് ഉച്ചക്ക് ശേഷം കേസ് പരിഗണിക്കാനായിരുന്നു സുപ്രീം കോടതി (Supreme Court) തീരുമാനിച്ചിരുന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.05 അടിവരെയാകാമെന്ന് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Also Read: Mullaperiyar; മരംമുറിക്കാനുള്ള ഉത്തരവ് റദ്ദാക്കി, ബെന്നിച്ചൻ തോമസിന് സസ്പെൻഷൻ
പക്ഷെ ബേബി ഡാമിനരികിലെ മരം മുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും തുടർന്ന് പിൻവലിച്ചതും സുപ്രീംകോടതിയിൽ തമിഴ്നാട് (Tamil Nadu) ആയുധമാക്കുമെന്നത് സംശയമില്ല. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കിയിരുന്നു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. നേരത്തെ ഉത്തരവ് സർക്കാർ മരവിപ്പിക്കുകയാണ് ചെയ്തത്.
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴ്നാട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ സംരക്ഷിത വനമായതിനാൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാൻ സാധിക്കില്ലെന്ന നിലപാട് വനം വകുപ്പ് അറിയിക്കുകയായിരുന്നു.
എന്നാൽ ഈ നിലപാട് മാറ്റി മരം മുറിക്കാൻ അനുമതി നൽകിയെന്ന ഉത്തരവാണ് പിന്നീട് പുറത്തുവന്നത്. ഈ ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നന്ദി അറിയിച്ചുകൊണ്ട് കത്താണ് ഈ വിവരം പുറത്തെത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...