കൊല്ലം: വിവാദമായ ഉത്രാ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്...


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ ക്രൈംബ്രാഞ്ച്  കണ്ടെത്തിയിരിക്കുകയാണ്. സൂരജിന്‍റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 


ഉത്രയുടെ പേരില്‍ വന്‍ തുകയുടെ ഇന്‍ഷുറന്‍സ്, കേസില്‍ പുതിയ വഴിത്തിരിവ്...


ഇതേതുടര്‍ന്ന് സൂരജിന്‍റെ പിതാവ് സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്രനാണ് സ്വര്‍ണാഭരണങ്ങള്‍ കാട്ടികൊടുത്തത്. രാത്രി എട്ടു മണിയോടെ സൂരജിന്റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സമീപ പ്രദേശങ്ങളടക്കം തിരച്ചില്‍ നടത്തുകയായിരുന്നു. 


രണ്ടാം മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ 62 ശതമാനം ജനങ്ങളും തൃപ്തര്‍!!


വീടിനു സമീപത്തെ റബറിന്‍തോട്ടത്തില്‍ രണ്ടിടങ്ങളിലായാണ് സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടിരുന്നത്. ഇവ സുരേന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് കാട്ടികൊടുക്കുകയായിരുന്നു. കാര്യങ്ങള്‍ പിതാവിനുമറിയാം എന്ന രീതിയില്‍ സൂരജ് നല്‍കിയ മൊഴിയാണ് വഴിത്തിരിവായത്. 


ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ കൊട്ടാരക്കരയില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്വര്‍ണം എത്ര പവനുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല.