രണ്ടാം മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ 62 ശതമാനം ജനങ്ങളും തൃപ്തര്‍!!

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2019 മെയ്‌ 20നാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 

Last Updated : May 29, 2020, 04:41 PM IST
  • കോണ്‍ഗ്രസ് നടത്തിയ സര്‍വെയില്‍ 76% ആളുകളും മോദി ഭരണത്തില്‍ തൃപ്തരല്ല എന്ന പ്രതികരണമാണ് ലഭിച്ചത്.
  • കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിമര്‍ശിച്ചത് 54% പേരാണ്.
രണ്ടാം മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ 62 ശതമാനം ജനങ്ങളും തൃപ്തര്‍!!

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2019 മെയ്‌ 20നാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 

രാജ്യത്തെ 62 ശതമാനം ജനങ്ങളും മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ തൃപ്തരാണെന്നാണ് അടുത്തിടെ നടത്തിയ സര്‍വെയില്‍ പറയുന്നത്. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഫലപ്രദമാണെന്ന് 59% ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍ നടപടികള്‍ അര്‍ത്ഥ ശൂന്യമായിരുന്നു എന്നാണ് പത്ത് ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടത്. 

12 മണിക്കൂര്‍ നീണ്ട പരിശ്രമം വിഫലം; കുഴല്‍കിണറില്‍ വീണ മൂന്ന്‍ വയസുകാരന്‍ മരിച്ചു

മെയ്‌ 14 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. കോണ്‍ഗ്രസ് നടത്തിയ സര്‍വെയില്‍ 76% ആളുകളും മോദി ഭരണത്തില്‍ തൃപ്തരല്ല എന്ന പ്രതികരണമാണ് ലഭിച്ചത്. കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിമര്‍ശിച്ചത് 54% പേരാണ്. 

Trending News