കൊച്ചി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ആശുപത്രി വിട്ടു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പനിയും ശ്വാസതടസവുമടക്കമുള്ള ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് സുരേഷ് ഗോപിയെ (Suresh Gopi) കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  അദ്ദേഹത്തിന് പത്തുദിവസത്തെ വിശ്രമമാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.  


Also Read: viral video: സോഷ്യൽ മീഡിയയിൽ താരമായി സ്വർണ്ണവും ചോക്ലേറ്റും ചേർന്ന വെറ്റിലക്കൂട്ട് 


പൂർണ്ണവിശ്രമത്തിന് ശേഷം കൊവിഡ് വാക്സിനും സ്വീകരിച്ച ശേഷം മാത്രമേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുകയുള്ളുവെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.     


പാർട്ടി നിർദ്ദേശ പ്രകാരമാണ് മത്സരിക്കുന്നതെന്നും തൃശൂരിൽ (Thrissur) വിജയ സാധ്യതയല്ല മത്സര സാധ്യതയാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി മുന്നോട്ടുവച്ച നാലുമണ്ഡലങ്ങളിൽ നിന്നും തൃശൂർ മണ്ഡലം താൻ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  


കോൺഗ്രസിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ ലതികാ സുഭാഷിന്റെ പ്രതിഷേധം വേദനയുണ്ടാക്കിയെന്ന് പറഞ്ഞ സുരേഷ് ഗോപി 33% വനിതാ സംവരണം പാർലമെന്റിൽ സംസാരിക്കാൻ കോൺഗ്രസിന് ഇനി അർഹതയില്ലെന്നും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.