ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഈ സ്വർണ്ണ വെറ്റിലക്കൂട്ട്..
ഈ വെറൈറ്റി വെറ്റിലകൂട്ട് ലഭിക്കുന്നത് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ പാൻ പാർലറായ യമൂസ് പഞ്ചായത്തിലാണ്. ഇതിന്റെ വില 750 രൂപയാണ്.
Also Read: Lehenga യിൽ അതിസുന്ദരിയായി Shraddha Kapoor; ഡിസൈൻ ചെയ്തത് മാസി പദ്മിനി കോലാപുരി
ഈ വെറ്റിലകൂട്ടിൽ ഉൾപ്പെടുന്നത് ചുണ്ണാമ്പ്, ഈന്തപ്പഴം, കരിങ്ങാലി, ഡെസിക്കേറ്റഡ് കോക്കനട്ട്. പെരുംജീരകം, സ്വീറ്റ് ചട്ണി, പനിനീർപ്പൂവും പഞ്ചസാരയും ചേർന്ന മിശ്രിതം (ഗുൽഖണ്ഡ്) ഇവയൊക്കെവച്ച ശേഷം അതിനുമുകളിൽ ഫെററോ റോഷർ ചോക്ക്ലേറ്റിന്റെ പകുതിയും ഒരു ചെറിയ സ്വർണ്ണ ഷീറ്റും വയ്ക്കും.
Also Read: Donkey meat: കഴുത ഇറച്ചിക്ക് വന്‍ ഡിമാന്‍ഡ്, Sex Ability വര്‍ദ്ധിപ്പിക്കും പോലും...!!
ഇനി ഈ കൂട്ട് വേണ്ടവർക്ക് സ്വർണ്ണ ഷീറ്റ് വേണ്ടായെങ്കിൽ 120 രൂപമാത്രമാണ് ഇതിന്റെ വില. സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. വീഡിയോയിൽ അവർ വ്യക്തമായി ഓരോന്നിന്റെയും ഗുണങ്ങൾ വിവരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.