ന്യൂഡൽഹി: സുരേഷ് ​ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഒഴിയുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ട്. മന്ത്രിസ്ഥാനത്തിനായി താൻ ശ്രമിച്ചിട്ടില്ലെന്നും സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുള്ളതിനാൽ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് അഭ്യർത്ഥിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒരു പ്രാദേശിക ചാനലുമായി നടത്തിയ സംഭാഷണത്തിലാണ് സുരേഷ് ​ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വരാനിരിക്കുന്ന സിനിമാ പ്രോജക്ടുകളെ കണക്കിലെടുത്താണ് സുരേഷ് ​ഗോപിയുടെ തീരുമാനം. പ്രൊഫഷനോടുള്ള തന്റെ കടമ നിറവേറ്റേണ്ടതുണ്ടെന്നും തൃശൂർ എംപിയായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം നൽകിയതിൽ സുരേഷ് ​ഗോപിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ട്. സുരേഷ് ​ഗോപിയോട് അടുത്ത വൃത്തങ്ങൾ ഇതിൽ അതൃപ്തി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ സഹമന്ത്രി സ്ഥാനത്തിന് എന്താണ് കുഴപ്പം എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ​ഗോപി മറുപടി നൽകിയത്. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നിൽക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. 


 


തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ ഗോപിയുടേത് ചരിത്രവിജയമായിരുന്നു. കേന്ദ്രമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ ആദ്യ ബി.ജെ.പി എം.പിയാണ് സുരേഷ് ഗോപി. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ആദ്യമായാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.