തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും താൻ തൃശൂർക്കാർക്കൊപ്പം: Suresh Gopi
തൃശൂർക്കാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി താൻ മുന്നിൽതന്നെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും താൻ തൃശൂർക്കാർക്കൊപ്പമെന്ന് സുരേഷ് ഗോപി. തൃശൂർക്കാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി താൻ മുന്നിൽതന്നെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
തന്റെ ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി തൃശൂർക്കാർക്ക് നന്ദി അറിയിച്ചത്. ഏതൊരു മത്സരവും ഒരു പാഠമാണെന്നും ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു..
Also Read: Covid-19 Second Wave Peak: കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ എപ്പോൾ രൂക്ഷമാകും? അറിയാം..
തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടിയ സുരേഷ്ഗോപി ശക്തമായ ത്രികോണ മത്സരമാണ് കാഴ്ചവച്ചത്. വോട്ടെണ്ണലിൽ ആദ്യം ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മൂന്നാം സ്ഥാനത്താകുകയായിരുന്നു. 40,457 വോട്ടുകൾ നേടിയാണ് അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയത്. എൽഡിഎഫിന്റെ പി. ബാലചന്ദ്രന് 44,263 വോട്ട് നേടിയാണ് വിജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...