തിരുവനന്തപുരം: ആറ്റിങ്ങലിൽ വഴിയോരത്ത് മത്സ്യക്കച്ചവടം നടത്തിയ സ്ത്രീയുടെ മത്സ്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ നഗസഭാ ജീവനക്കാർക്കെതിരെ (Employees) നടപടി. മത്സ്യം റോഡിലെറിഞ്ഞ് നശിപ്പിച്ച ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മുബാറക്ക്, ഷിബു എന്നീ ജീവനെക്കാരെയാണ് നഗരസഭ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം (Protest) ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ന​ഗരസഭ നടപടി സ്വീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി മത്സ്യവിൽപന ആറ്റിങ്ങൽ അവനവൻചേരി കവലയിൽ നിന്ന് മാറ്റാനുള്ള ന​ഗരസഭാ ജീവനക്കാരുടെ നീക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. അൽഫോൺസ മത്സ്യവിൽപനയ്ക്ക് വേണ്ടി കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും ന​ഗരസഭാ ജീവനക്കാ‍ർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് അൽഫോൺസ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.


ALSO READ: Forest Department Idukki: ഇടുക്കിയിലെ ഏലം കർഷകർക്കിടയിലെ പണപ്പിരിവിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവ്


സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അതിക്രമം നേരിട്ട മത്സ്യത്തൊഴിലാളി അൽഫോൺസയെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. ലത്തീൻ സഭയും വിഷയത്തിൽ പ്രതിഷേധം അറിയിച്ചു. പിന്നീട് മന്ത്രി (Minister) വി ശിവൻകുട്ടി അൽഫോൺസയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.


കൈയ്യേറ്റം നടത്തിയ ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ്  ന​ഗരസഭ ആദ്യം സ്വീകരിച്ചിരുന്നത്. കച്ചവടം നടത്തിയവർക്ക് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിന് ശേഷമാണ് മീൻ പിടിച്ചെടുത്തതെന്നും ന​ഗരസഭ വിശദീകരിച്ചു. മീൻ നശിപ്പിച്ചിട്ടില്ലെന്നും വാഹനത്തിൽ കയറ്റുമ്പോൾ മീൻ റോഡിൽ വീണതാണെന്നും നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരന്നു. മീൻ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അൽഫോൺസ റോഡിൽ കിടന്നുരുളുകയായിരുന്നുവെന്നും ന​ഗരസഭ വിശദീകരിച്ചു.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 21,000ത്തിന് മുകളിൽ കോവിഡ് കണക്ക്, TPR 16 ശതമാനത്തിന്റെ മുകളിൽ, മരണം 197


എന്നാൽ സംഭവം വൻവിവാദമായതോടെ ജീവനക്കാർക്ക് വീഴ്ച ഉണ്ടായോ എന്നറിയാൻ രണ്ടംഗ സമിതിക്ക് നഗരസഭ രൂപം നൽകി. ഈ സമിതി ജീവനക്കാരോട് വിശീദകരണം തേടുകയും ചെയ്തു. ഇതിന് ശേഷമാണ് നടപടിക്ക് ശുപാ‍ർശ ചെയ്തത്. നഗരസഭാ ജീവനക്കാർ തന്റെ മീൻക്കൊട്ട തട്ടിക്കളഞ്ഞെന്ന ആരോപണത്തിൽ അൽഫോൺസ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസയുടെ മീൻ കച്ചവടം തടഞ്ഞ് അവരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വിവിധ കോണുകളിൽ നിന്നും വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ന​ഗരസഭ ഇപ്പോൾ നടപടി സ്വീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക