താനൂർ ബോട്ട് ദുരന്തം: രണ്ട് പോർട്ട് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
Tanoor Boat Accident: ബോട്ടിനെ സംബന്ധിച്ചുള്ള പരിശോധന നടത്തേണ്ടിയിരുന്നത് സര്‍വെയര്‍ സെബസ്റ്റ്യനാണ് ഇയാൾക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും
കോഴിക്കോട്: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് 2023 മേയിലായിരുന്നു.
Also Read: Tanur Boat Accident: ആരെയും കാണാനില്ലെന്ന പരാതിയില്ല; ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ്
ഇവരെ കസ്റ്റഡിയിലെടുത്തത് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ്. ബോട്ടിനെ സംബന്ധിച്ചുള്ള പരിശോധന നടത്തേണ്ടിയിരുന്നത് സര്‍വെയര്‍ സെബസ്റ്റ്യനാണ് ഇയാൾക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. ഇവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തും. അപകടത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ക്വട്ടേഷൻ നൽകിയത് ഭാര്യ; ഭർത്താവിനെ വടിവാൾ കൊണ്ട് ആക്രമിച്ച കാമുകൻ കീഴടങ്ങി
ഭാര്യ നൽകിയ ക്വട്ടേഷനിൽ ഭർത്താവിനെ കടയിൽ കയറി ആക്രമിച്ചയാൾ കോടതിയിൽ കീഴടങ്ങി. പ്രതിയായ ആളൂർ പൊൻമിനിശേരി വീട്ടിൽ ജിന്റോയാണ് കോടതിയിൽ കീഴടങ്ങിയത്. കോടതിയിൽ കീഴടങ്ങിയ ആളെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതിപ്പാലയിൽ കട നടത്തി വരികയായിരുന്നു ജോൺസനെയാണ് അഞ്ചുപേർ അടങ്ങിയ സംഘം ആക്രമിച്ചത്.
Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ കിടിലം വർദ്ധനവ്, 50% ആയേക്കും!
സംഭവം നടന്നത് ഏപ്രിൽ 23 ന് ഒരുമണിയോടെ ആയിരുന്നു. വടിവാളുമായെത്തിയ അഞ്ചാംഗ സംഘം ജോൺസനെ കടയിൽ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒന്നാം പ്രതിയായ ജിന്റോ ഒഴികെയുള്ളവരെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയിരുന്നു. ഇവർ ഇപ്പോൾ ജയിലിലാണ്. ജിന്റോയുടെ പെൺസുഹൃത്തിന്റെ ആവശ്യപ്രകാരമാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Also Read: Surya Gochar 2023: ഈ 4 രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ സൂര്യനെ പ്പോലെ തെളിയും!
ജോൺസനും ഭാര്യ രേഖയും നിലവിൽ അകന്നു കഴിയുകയായിരുന്നുവെന്നും ഭർത്താവിനെ ആക്രമിക്കാൻ രേഖ സുഹൃത്തായ ജിന്റോയെ ഏൽപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. തുടർന്നാണ് പ്രതിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കടയിൽ കയറി ജോൺസനെ ആക്രമിച്ചത്. സംഭവ ശേഷം പ്രതിയായ ജിന്റോയും രേഖയും ഒളിവിൽ പോയിരുന്നു. ഇതിനിടയിൽ ജിന്റോ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് കോടതി തള്ളിയിരുന്നു തുടർന്ന് ഇയാൾ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചാണ് ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. എസ്.ഐ. മാരായ വി.വി. വിമൽ, സി.കെ. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...