എറണാകുളം: താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. പാലാരിവട്ടം പോലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസറിന്റെ ബന്ധുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നു. നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കും എന്നാണ് കരുതുന്നത്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 


അതേസമയം താനൂർ ബോട്ടപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വലിയ ദുരന്തമാണ് കേരളത്തിൽ ഉണ്ടായത്. 22 പേരാണ് ബോട്ടപകടത്തിൽ മരിച്ചത്. 10 പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 2 പേർ ആശുപത്രി വിട്ടുവെന്നും 8 പേർ ചികിത്സയിലാണെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. 


ഇത്തരത്തിലൊരു സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കും. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ, ആളുകളുടെ ജീവൻ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരും. സാങ്കേതിക വിദഗ്ധർ ഉൾക്കൊള്ളുന്ന ജുഡീഷ്യൽ കമ്മീഷനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. ബോട്ടപകടത്തിൽ പോലീസ് അന്വേഷണം നടക്കും. പ്രത്യേക അന്വേഷണസംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കും. മന്ത്രിമാരും കക്ഷി നേതാക്കളുമായി യോഗം ചേർന്നതിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.