ഭാഗ്യക്കുറിക്ക് സമ്മാനം ലഭിക്കുന്നവർക്ക് നികുതിക്കുരുക്കെന്ന് പരാതി
ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ അന്നമ്മയ്ക്ക് ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിച്ചത്. ഒരു കോടി രൂപയിൽ 12 ശതമാനമായ 12 ലക്ഷം ഏജൻസി കമ്മിഷനായി നൽകി. ബാക്കി 88 ലക്ഷം രൂപയുടെ 30% ശതമാനം തുകയായ ഇരുപത്തിയാറു ലക്ഷത്തി നാൽപതിനായിരം രൂപ ആദായ നികുതിയായി അടക്കേണ്ടി വന്നു.
കോട്ടയം: ഭാഗ്യക്കുറി നറുക്കെടുപ്പിൽ വലിയ തുക സമ്മാനം കിട്ടുന്നവർ പിന്നീട് നികുതി അടയ്ക്കേണ്ടി വരുന്നത് ബാധ്യതയാകുന്നു വെന്നു പരാതി. 2021 ജൂലൈയിൽ ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ കേരള ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം കിട്ടിയ പാലാ സ്വദേശിനി അന്നമ്മ ഷൈജുവാണ് പരാതിയുമായി രംഗത്ത് എത്തിയത്.
ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ അന്നമ്മയ്ക്ക് ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിച്ചത്. ഒരു കോടി രൂപയിൽ 12 ശതമാനമായ 12 ലക്ഷം ഏജൻസി കമ്മിഷനായി നൽകി. ബാക്കി 88 ലക്ഷം രൂപയുടെ 30% ശതമാനം തുകയായ ഇരുപത്തിയാറു ലക്ഷത്തി നാൽപതിനായിരം രൂപ ആദായ നികുതിയായി അടക്കേണ്ടി വന്നു.
Read Also: ബഫർസോൺ: സര്‍ക്കാർ ഇടപെടൽ വൈകുന്നുവെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി; ആശങ്ക വേണ്ടെന്ന് വനം മന്ത്രി
ബാക്കി വന്ന തുകയാണ് സമ്മാനമായി കിട്ടിയത്. ഇതു പൊതുവെ യുള്ള കാര്യമാണ്. എന്നാൽ 50 ലക്ഷത്തിൽ കൂടുതൽ സമ്മാനം ലഭിച്ചതിനാൽ ടാക്സിന്റെ 10% സർ ചാർജും ടാക്സിന്റെയും സർ ചാർജിന്റെയും നാലു ശതമാനം സെസും ചേർത്ത് മൂന്നു ലക്ഷത്തി എൺപതിനായിരത്തി ഒരു നൂറ്റി അറുപത് രൂപയാണ് ഇപ്പോൾ തിരിച്ചടയ്ക്കേണ്ടതായി വന്നിരിക്കുന്നത്.
കൃത്യ സമയത്ത് അടയ്ക്കാത്തതിനാൽ പലിശയും മറ്റും ചേർത്ത് 410760 രൂപ ജൂലൈ 31 നകം അടയ്ക്കണമെന്നാണ് ചാർട്ടേഡ് അക്കൗണ്ട് ഇവരെ അറിയിച്ചിരിക്കുന്നത്. സമയത്ത് അടച്ചില്ലെങ്കിൽ തുക മാസം തോറും ഉയരും. ലോട്ടറി വകുപ്പ് ഇക്കാര്യം ഇവരെ നേരത്തെ അറിയിച്ചിരുന്നില്ല. സമ്മാനർഹർക്ക് പലർക്കും ഇക്കാര്യം അറിയില്ല. സമ്മാന തുക മുഴുവനും ചെലവഴിച്ച ശേഷമാണ് അധിക നികുതിയെ കുറിച്ച് പലരും അറിയുന്നത്.
Read Also: Vastu tips: വീട്ടിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ നിങ്ങൾക്ക് സമൂഹത്തിൽ അംഗീകാരങ്ങൾ നേടിത്തരും
അപ്പോഴേക്കും നികുതി അവർക്ക് ബാധ്യതയായി മാറി കഴിയും. ലോട്ടറി ടിക്കറ്റിനു പിന്നിൽ അച്ചടിച്ചിരിക്കുന്ന നിബന്ധനകൾ മലയാളത്തിലാക്കണമെന്നും കൗണ്ടർ ഫോയിൽ രേഖപ്പെടുത്തണമെന്നും ഈ കാര്യത്തിൽ ലോട്ടറി വകുപ്പിന് പരാതി നൽകുമെന്നു മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. ബാധ്യത അടച്ച് തീർക്കുമെന്നും ഭാവിയിൽ സമ്മാന ജേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് പരാതി ഉന്നയിച്ചതെന്ന് അന്നമ്മ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...