കൊല്ലം/തിരുവനന്തപുരം:   സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഇന്റർഫേസ്/എക്‌സ്പീരിയൻസ് ഡിസൈനിൽ  അദ്ധ്യാപകരുടെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എം-ഡിഇഎസ് ബിരുദം അല്ലെങ്കിൽ പി ജി ഡിപ്ലോമ ഇൻ ഡിസൈൻ യോഗ്യതയും, അദ്ധ്യാപനത്തിൽ/ഇൻഡസ്ട്രിയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.  അപേക്ഷയോടൊപ്പം ബയോഡാറ്റയും സമർപ്പിക്കണം. അപേക്ഷകൾ 18ന് മൂന്ന് മണിക്കകം പ്രിൻസിപ്പൽ, കെഎസ്‌ഐഡി, ചന്ദനത്തോപ്പ്, കൊല്ലം, 691014 എന്ന വിലാസത്തിൽ ലഭിക്കണം.


ALSO READ: Fuel Price | കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഇടപെടൽ നടത്തി ഹൈക്കമാൻഡ്


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അറബിക് വിഭാഗത്തിൽ രണ്ട് അതിഥി അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 11ന് രാവിലെ 11 മണിക്ക് നടത്തും.  യു.ജി.സി. നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 


ALSO READ: VD Satheesan | ഗവേഷക വിദ്യാര്‍ത്ഥിയുടെ സമരം; നവോത്ഥാന മൂല്യങ്ങള്‍ പറയുന്ന കേരളത്തിന് അപമാനമെന്ന് വി ഡി സതീശൻ


ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.