Navakeralam Project: നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി വരുന്നു, ജനങ്ങൾക്ക് ഗുണം ഇങ്ങിനെ
ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാൽ വിദ്യാഭ്യാസ മിഷന്റെ പേര് ‘വിദ്യാകിരണം’ എന്ന് പുനർനാമകരണം ചെയ്യും.
തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകരളം കർമ്മപദ്ധി 2 രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് ‘വിദ്യാകിരണം’ എന്ന് പുനർനാമകരണം ചെയ്യും.
ALSO READ: Karuvannur bank loan scam: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കി ഡിജിപി
നവകേരളം കർമ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ALSO READ: Assembly Election: എറണാകുളത്ത് പ്രാദേശിക നേതാക്കൾക്ക് വീഴ്ച സംഭവിച്ചതായി സിപിഎം
കർമ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. 88 തസ്തികകൾ മൂന്നു വർഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോർഡിനേറ്ററെ നിയമിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...